തലശ്ശേരി: മഠത്തുംഭാഗം കൂട്ടായ്മയുടെ ലോക്ഡൗൺ കാല പച്ചക്കറികൃഷിയിൽ നൂറു മേനി വിളവെടുപ്പ്. കൂട്ടായ്മയുടെ ആദ്യത്തെ പച്ചക്കറി കൃഷിയായിരുന്നു അംഗങ്ങളിലൊരാളായ ജി.പി. രാജേഷിെൻറ 25 സെൻറ് സ്ഥലത്ത് നടത്തിയ കൃഷി. കൃഷിവകുപ്പിെൻറയും പഞ്ചായത്തിെൻറയും പൂർണ സഹകരണവും കാര്യങ്ങൾ ഭംഗിയാക്കാൻ സഹായിച്ചു.
കൂട്ടായ്മയുമായി സഹകരിച്ച 12 പേരാണ് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്. ഒപ്പം അംഗങ്ങളുടെ വീട്ടു പറമ്പിലും കൃഷി ചെയ്തിരുന്നു. ചീര, പയർ, പൊട്ടിക്ക, വെണ്ടക്ക, കക്കിരി എന്നിവയാണ് കൃഷി ചെയ്തത്. ലോക് ഡൗണിൽ അൽപം വൈകിയാണ് കൃഷി തുടങ്ങിയതെങ്കിലുംനല്ല രീതിയിൽ വിളവെടുക്കാൻ സാധിച്ചു.
വിഷരഹിത പച്ചക്കറി മെംബർമാരുടെ വീടുകളിൽ എത്തിച്ചു. എം. സത്യൻ, സി.കെ. മദനൻ , രാജീവൻ വടക്കേടത്ത്, സി. അരുൺ നാരായണൻ , ജി.പി. രാജേഷ്, എം. ചന്ദ്രൻ, എം.സുരേശൻ , പ്രഭാകരൻ, വി.പുരുഷോത്തമൻ, സന്തോഷ് മൂർക്കോത്ത്, ടി.വി. ഹരി , കൃഷ്ണാനന്ദൻ, വി. ബിജു, വി. പ്രദീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.