ലോറിയുടമയും ഡ്രൈവറുമായിരുന്നു എടവണ്ണ െഎന്തൂരിലെ അലവി. കടത്തിൽ മുങ്ങിത്താണതോടെ ഗത്യന്തരമില്ലാതെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 13 വർഷംമുമ്പ് 200 വാഴയിൽനിന്ന് തുടങ്ങിയ കൃഷി 3000 വാഴയോളമായി. ക്രമേണ പച്ചക്കറി കൃഷിയിലേക്കും തിരിഞ്ഞു. വെള്ളരി, ചുരക്ക, പയർ, ചീര എന്നിവ നന്നായി കൃഷി ചെയ്യുന്നു. ഇന്ന് ആറേക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. ഒപ്പം പശുക്കെളയും വളർത്തുന്നു. പാട്ടത്തിന് സ്ഥലം എവിടെ കിട്ടിയാലും അലവി കൃഷിക്ക് തയാറാണ്. 2015-16ൽ ജില്ലയിെല മികച്ച കർഷകനുള്ള വി.എഫ്.പി.സി.കെ ഹരിതകീർത്തി പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു. കൃഷിയിൽനിന്നുള്ള വരുമാനമാണ് സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തനാക്കിയത്. സ്വന്തമായി 20 സെൻറ് സ്ഥലവും വീടുമായി. കടങ്ങളെല്ലാം വീട്ടി. ഒാേട്ടാറിക്ഷ വാങ്ങി. കഠിനാധ്വാനത്തിന് തയാറാണെങ്കിൽ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്ന് അലവി പറയുന്നു. സ്വന്തമായി കുറച്ച് സ്ഥലം എന്നത് അലവിയുടെ സ്വപ്നമാണ്. എടവണ്ണ െഎന്തൂർ കർഷകസമിതിയിലെ മാസ്റ്റർ കർഷകനായ ഇദ്ദേഹം ശാസ്ത്രീയ കൃഷിരീതികൾ പ്രാവർത്തികമാക്കിതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.