വന്യജീവികളോട് പൊരുതിയാണ് മലപ്പുറം മൂത്തേടം സ്വദേശി ഉമ്മർ പാട്ടഭൂമിയിൽ പൊന്ന് വിളയിക്കുന്നത്. ജില്ലയിെല മികച്ച കർഷകനുള്ള ഇൗ വർഷത്തെ ഹരിതകീർത്തി പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു. നമ്പൂരിപ്പൊട്ടി കർഷകസംഘത്തിലെ വിപണന മാസ്റ്റർ കർഷകനാണ് ഇദ്ദേഹം. 22 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഉമ്മർ വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നത്. പാരമ്പര്യമായി കിട്ടിയ അറിവുകളും മൂന്നര പതിറ്റാണ്ടിെൻറ അനുഭവ സമ്പത്തുമാണ് കൈമുതൽ. നേന്ത്രവാഴയാണ് പ്രധാന കൃഷി. ഇടവിളയായി ചേന, ചേമ്പ് എന്നിവയും ചെയ്യുന്നു. വാഴത്തോട്ടത്തിൽ ഇടവിളയായി പയർ, വെള്ളരി, ചീര എന്നിവയുമുണ്ട്. വാഴകൃഷിക്ക് വേണ്ടിവരുന്ന പണിക്കൂലിക്കും വളംചെലവിെൻറ നല്ലൊരു പങ്കും ഇടവിളകളിൽനിന്ന് കിട്ടുമെന്ന് ഉമ്മർ പറയുന്നു. പച്ചക്കറിയിൽ കൂടുതൽ കൃഷി ചെയ്യുന്നത് പയറാണ്. പാവൽ, വെള്ളരി, മത്തൻ, കുമ്പളം, പടവലം എന്നിവയുമുണ്ട്. ജൈവകൃഷിയും പരീക്ഷിക്കുന്നു. പച്ചചാണകവും കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ചേർത്ത് പുളിപ്പിച്ച ലായനിയാണ് പച്ചക്കറിക്ക് ഉപയോഗിക്കുന്നത്. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് ഉമ്മറിെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.