മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, വിശേഷണങ്ങൾ വേണ്ടതില്ലാത്ത ആഢംബരങ്ങളുടെ തമ്പുരാൻ. ലോകത്തിലെ ഏറ്റവും മികച്ച കാർ എന്ന വിശേഷണവും എസ് ക്ലാസിന് സ്വന്തമാണ്. പുതിയ തലമുറ എസ് ക്ലാസിെന പുറത്തിറക്കിയിരിക്കുകയാണ് ബെൻസ്. സാധാരണ എസ് ക്ലാസിന് ഡബ്ലു 223 എന്നും ലോങ് വീൽബേസിന് വി 223 എന്നുമാണ് പേരിട്ടിരിക്കുന്നത്.
രണ്ടാം തലമുറ എം.ബി.യു.എക്സ് സിസ്റ്റം, റിയർവീൽ ൈഡ്രവിങ്, റിയർ സീറ്റ് എയർബാഗ് തുടങ്ങി സേങ്കതികവിദ്യയിലും ആഢംബരങ്ങളിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് എസ് ക്ലാസ്. 'ഡിജിറ്റൽ ലൈറ്റ്'എന്നാണ് പുതിയ ഹെഡ്ലൈറ്റുകളെ ബെൻസ് വിളിക്കുന്നത്. വലുപ്പമേറിയ ക്രോം ഗ്രിൽ, വലിയ എയർ ഇൻടേക്കുകളുള്ള ഫ്രണ്ട് ബമ്പർ, പുത്തൻ ഡോർ ഹാൻഡിലുകൾ, എൽഇഡി ടെയിൽ-ലൈറ്റുകൾ, ഇരട്ട ക്രോം-ഫിനിഷ്ഡ് എക്‌സ്‌ഹോസ്റ്റുകൾ, തെരഞ്ഞെടുക്കാൻ പാകത്തിനുള്ള 18 മുതൽ 21 ഇഞ്ച് വരെ വലുപ്പമുള്ള ചക്രങ്ങൾ എന്നിവ പുതിയ എസ് ക്ലാസിലുണ്ട്.
പുതിയ വാഹനത്തിന് 34 മില്ലീമീറ്റർ നീളവും 22 മില്ലീമീറ്റർ വീതിയും 12 മില്ലീമീറ്റർ വീതിയും കൂടിയിട്ടുണ്ട്. വീൽബേസും 51 എംഎം വർദ്ധിച്ചു. പിൻസീറ്റ് യാത്രക്കാർക്ക് 24 എംഎം എന്ന മികച്ച ലെഗ് റൂം ലഭിക്കും. ബൂട്ട് ശേഷി 20 ലിറ്റർ വർദ്ധിച്ച് 550 ആയി. ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് ആയ കാറുകളിലൊന്നാണ് പുതിയ എസ്-ക്ലാസ് എന്നാണ് മെഴ്‌സിഡസ് ബെൻസ് അവകാശപ്പെടുന്നത്.
ഇൻറീരിയർ
പുതിയ എസ്-ക്ലാസിലെ ഉൾവശം സെവൻ സ്റ്റാർ ഹോട്ടലുകളിലേതിന് സമാനമാണ്. രണ്ടാം തലമുറ എംബിയുഎക്സ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. 12.8 ഇഞ്ച് ടാബ്‌ലെറ്റ് ശൈലിയിലുള്ള ഒഎൽഇഡി ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ, 12.3 ഇഞ്ച് 3 ഡി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ഡിസ്‌പ്ലേ പിൻസീറ്റ് യാത്രക്കാർക്കായി ആം റെസ്റ്റിൽ ഘടിപ്പിച്ച ടാബ്‌ലെറ്റ് എന്നിവയുമുണ്ട്.
പഴയ എസ് ക്ലാസിനെ അപേക്ഷിച്ച് 27 സ്വിച്ചുകൾ കുറവാണ് വാഹനത്തിന്. ഇതിന് പകരം വോയ്‌സ് കമാൻറുകളും ടച്ച് സ്ക്രീനുകളും ഉപയോഗപ്പെടുത്തിയിരിക്കുന്നു. എംബിയുഎക്സ് സിസ്റ്റത്തിന് ഇപ്പോൾ 27 ഭാഷകളിൽ വോയ്‌സ് കമാൻഡുകൾ മനസിലാക്കാൻ കഴിയും. പിൻസീറ്റ് യാത്രക്കാർക്കും വോയ്‌സ് കമാൻറ് ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്.ആറ് സിലിണ്ടർ പെട്രോൾ ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2021 ൽ വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് ബെൻസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.