ഇന്ത്യക്കാരുടെ മനസറിഞ്ഞ വാഹന നിർമാതാക്കളായാണ് ഹ്യൂണ്ടായ് അറിയപ്പെടുന്നത്. രാജ്യത്തെ ഉപഭോക്താക്കൾ തങ്ങളുടെ മനസിെൻറ ഒരുപകുതി മാരുതിക്ക് നൽകിയപ്പോൾ മറുപകുതിയിൽ കൂടുതലും കൊണ്ടുപോയത് ഹ്യൂണ്ടായ് ആയിരുന്നു. ചെറുകാർ വിഭാഗത്തിലും ഹാച്ച്ബാക്കിലും സെഡാനിലും എസ്.യു.വിയിലുമെല്ലാം ഹ്യൂണ്ടായ് തങ്ങളുടെ മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സെവൻ സീറ്റർ എന്ന സ്വപ്നം കമ്പനി സാക്ഷാത്കരിക്കുന്നത് ഇപ്പോഴാണ്. ക്രെറ്റ എസ്.യു.വിയുടെ ഏഴ് സീറ്റ് വകഭേദമായ അൽകാസർ എന്ന മോഡലാണ് ഇനിമുതൽ ഇന്ത്യയിലെ ഹ്യുണ്ടായുടെ പതാകവാഹകൻ. വാഹനം വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടു.
വിലയിൽ വിട്ടുവീഴ്ചചെയ്യാത്തതും മികച്ച ഗുണമേന്മയുള്ളതുമായ വാഹനമാണ് അൽകാസർ. പെട്രോൾ പതിപ്പിെൻറ ഏറ്റവും കുറഞ്ഞ വില 16.30 ലക്ഷമാണ്. ഡീസൽ പതിപ്പിന് 16.53 ലക്ഷം നൽകണം. ഓൺലൈനിലും ഡീലർഷിപ്പുകളിലും 25,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. ആറ്, ഏഴ് സീറ്റ് ലേ ഒൗട്ടുകളിലും മൂന്ന് വേരിയൻറുകളിലും വാഹനം ലഭ്യമാണ്. മൂന്ന് വേരിയൻറിലും ഒാേട്ടാമാറ്റിക് മോഡലുകളുമുണ്ട്. 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഹെക്ടർ പ്ലസ്, എക്സ് യു വി 500, ടാറ്റ സഫാരി എന്നിവയാണ് പ്രധാന എതിരാളികൾ.
രൂപകൽപ്പനാ വിശേഷങ്ങൾ
ക്രെറ്റയിൽ നിന്ന് വേർതിരിച്ചറിയാനായി അൽകാസറിെൻറ ബാഹ്യഭാഗത്തിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഗ്രിൽ, അപ്‌ഡേറ്റുചെയ്‌ത ഫ്രണ്ട് ബമ്പർ, റിയർ ക്വാർട്ടർ ഗ്ലാസ്, പുതിയ റാപ്റൗണ്ട് ടെയിൽ-ലൈറ്റുകൾ, ഡ്യുവൽ എക്സ്ഹോസ്റ്റ് ടിപ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ (ക്രെറ്റയുടേത് 17ആണ്) എന്നിവ അൽകാസറിന് സ്വന്തം വ്യക്തിത്വം നൽകുന്നുണ്ട്.
ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റൊരു പ്രധാന വ്യത്യാസം 150 മില്ലീമീറ്റർ അധിക നീളമുള്ള വീൽബേസ് (2,760 മിമി) ആണ്. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിൽ അൽകാസാർ ലഭ്യമാണ്. ടൈഗാ ബ്രൗൺ, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ഫാൻറം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ നിറങ്ങളിലും അൽകാസർ ലഭ്യമാണ്. വെള്ള, ചാര നിറങ്ങൾ സംയോജിപ്പിച്ച ഇരട്ട-ടോൺ സ്കീമും വാഹനത്തിലുണ്ട്.
സവിശേഷതകൾ
സവിശേഷതകളുടെ നീണ്ട പട്ടിക അൽകാസന് മാറ്റ് കൂട്ടുന്നുണ്ട്. അവയിൽ ചിലത് ഇൗ വിഭാഗത്തിൽ ആദ്യത്തേതുമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ (സെഗ്മെൻറ് ഫസ്റ്റ്), ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഹ്യുണ്ടായുടെ കണക്റ്റഡ് കാർ ടെക്, ലെയ്ൻ ചേഞ്ച് ക്യാമറ ( ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ദൃശ്യങ്ങൾ ലഭ്യമാകും), 360 ഡിഗ്രി ക്യാമറ, സൺ ഷേഡുകൾ, പനോരമിക് സൺറൂഫ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, വയർലെസ് ഫോൺ ചാർജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ വിവിധ വകഭേദങ്ങളിലായി ലഭിക്കും. ഐ 20, വെർന എന്നിവയിൽ നിന്ന് വ്യത്യസ്തമായി, അൽകാസാർ പൂർണതോതിലുള്ള കളർ ഡിജിറ്റൽ സ്ക്രീൻ ആണ് ഇൻസ്ട്രുമെൻറ് പാനലിൽ ഉപയോഗിക്കുന്നത്.
6 സീറ്റുകളോ (രണ്ടാമത്തെ വരിയിൽ ക്യാപ്റ്റൻ സീറ്റ്) അല്ലെങ്കിൽ 7 സീറ്റുകളോ (രണ്ടാമത്തെ വരിയിൽ ബെഞ്ച് സീറ്റ്) ആയി വാഹനം ലഭ്യമാണ്. ഇൻറീരിയറിൽ ബ്ലാക്ക് ആൻഡ് ബ്രൗൺ ഡ്യുവൽ-ടോൺ കളർ സ്കീമാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാപ്റ്റൻ സീറ്റ് പതിപ്പിന് കപ്പ്ഹോൾഡറുകളുള്ള സെൻട്രൽ ആം റെസ്റ്റ്, വയർലെസ് ഫോൺ ചാർജർ, അധിക സംഭരണ ഇടം എന്നിവ ലഭിക്കും.
എഞ്ചിൻ
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിലുണ്ട്. 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ എലാൻട്ര, ട്യൂസോൺ എന്നിവയിൽ വരുന്നതിനേക്കാൾ ശക്തികൂടിയ പതിപ്പാണ്. അൽകാസറിൽ ഇത് 159hp ഉം 192Nm ഉം (എലാൻട്രയേക്കാൾ 7hp കൂടുതൽ) പുറത്തെടുക്കും. ക്രെറ്റയിൽ നിന്നുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂനിറ്റാണ് ഡീസൽ എഞ്ചിൻ. 115 എച്ച്പി, 250 എൻഎം ടോർക് എന്നിവ ഇൗ എഞ്ചിൻ ഉത്പാദിപ്പിക്കും.
6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളും ഉൾപ്പെടുന്നു. പെട്രോൾ മാനുവൽ കോൺഫിഗറേഷനുള്ള അൽകാസർ 9.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. കൂടാതെ കംഫർട്ട്, ഇക്കോ, സ്‌പോർട്ട്, ഒന്നിലധികം ട്രാക്ഷൻ കൺട്രോൾ മോഡുകളായ സാൻഡ്, സ്നോ, മഡ് എന്നിവയും ലഭ്യമാണ്.
മൈലേജ്
പെട്രോൾ മാനുവൽ പതിപ്പിന് 14.5kpl ആണ് മൈലേജ്. ഓട്ടോമാറ്റിക് പതിപ്പ് 14.2kpl ലഭിക്കും. ഡീസൽ എഞ്ചിനിൽ മാനുവൽ ഗിയർബോക്സിൽ 20.4kpl ഉം ഓട്ടോമാറ്റിക്കിൽ 18.1kpl ഉം ഇന്ധനക്ഷമത പ്രതീക്ഷിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവിയാണ് അൽകാസാറെന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.