ജനപ്രിയ മോഡലായ ഹെക്ടറിന് ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി എം.ജി മോേട്ടാഴ്സ്. നിലവിലുള്ള സൂപ്പർ എന്ന വേരിയൻറിനെയാണ് ആനിവേഴ്സറി എഡിഷനാക്കി പരിവർത്തിപ്പിച്ചിരിക്കുന്നത്. ഡീസലിലും പെട്രോളിലും രണ്ട് പ്രത്യേക വാഹനങ്ങളാണ് വാർഷികത്തിൽ ലഭിക്കുക.
പെട്രോൾ വേരിയൻറിന് 13,63,800 ഉം ഡീസലിന് 14,99,800 രൂപയുമാണ് വില. നാല് പ്രത്യേകതകളാണ് ഇൗ വാഹനങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കുക. വയർലെസ് മൊബൈൽ ചാർജിംഗ്, 26.4 സെൻറീമീറ്റർ (10.3 ഇഞ്ച്) എച്ച്ഡി ടച്ച് സ്‌ക്രീൻ, എയർ പ്യൂരിഫയർ, ഇൻറീരിയർ സ്റ്റെറിലൈസേഷനുള്ള മെഡ്‌ക്ലിൻ കിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് മെഡ്‌ക്ലിൻ കിറ്റ് വാഹനത്തിൽ ഉൾെപ്പടുത്തുന്നത്.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ മെഡ്ക്ലിനുമായി നേരത്തെ എം.ജി ഒന്നിച്ച് പ്ര വർത്തിക്കുന്നുണ്ടായിരുന്നു. വൈറസ് ഉൾപ്പടെയുള്ളവയെ നശിപ്പിക്കുന്നതരം നവീനവും പ്രകൃതിദത്തവുമായ സാേങ്കതിക വിദ്യ ഉപയോഗിച്ച് വാഹനത്തിെൻറ കാബിൻ സ്റ്റെറിലൈസ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. സൂപ്പർ ട്രിമ്മുകളിൽ ലഭിക്കുന്ന മറ്റ് പ്രത്യേകതകളും വാഹനത്തിൽ ഉണ്ടാകും.
25 ലധികം സുരക്ഷാ സവിശേഷതകൾ, 50ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ബിൽറ്റ്-ഇൻ വോയ്‌സ് അസിസ്റ്റ്, ഡ്യുവൽ പനോരമിക് സൺറൂഫ് എന്നിവയൊക്കെ ലഭിക്കും.ഇതെല്ലാമാണെങ്കിലും വാഹനത്തിെൻറ വില കൂടില്ലെന്നാണ് എം.ജി വാഗ്ദാനം ചെയ്യുന്നത്. 2019 ജൂലൈ മുതൽ 2020 ജൂലൈ വരെ ഇന്ത്യയിൽ ആകെ 26,000 ഹെക്ടർ എസ്‌യുവികൾ വിറ്റഴിഞ്ഞു. നിലവിൽ 50 ശതമാനം വിപണി വിഹിതമാണ് മിഡ്സൈസ് എസ്.യു.വി വിഭാഗത്തിൽ എം.ജിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.