ലോകത്തിലെ എഞ്ചിനീയറിങ് വിസ്മയങ്ങളായാണ് ബുഗാട്ടി കാറുകൾ അറിയപ്പെടുന്നത്. നിലവിൽ ഏറ്റവും വേഗതയേറിയ ഹൈപ്പർ കാറുകൾ നിർമിക്കുന്ന കമ്പനിയും ഇതുതന്നെ. ഫ്രാൻസിലാണ് ജനിച്ചതെങ്കിലും ഇറ്റലിക്കാരനായ ഇറ്റൊറെ ബൂഗാട്ടിയാണ് ആദ്യ ഉടമസ്ഥനെങ്കിലും ജർമൻ വാഹനഭീമനായ ഫോക്സ്വാഗെൻറ ഉടമസ്ഥതയിലാണ് നിലവിൽ ബുഗാട്ടി. റിമാക് എന്ന ക്രെയേഷ്യൻ കമ്പനിക്ക് ബ്യൂഗാട്ടിയെ വിൽക്കാനുള്ള ആലോചനയിലാണ് ഫോക്സ്വാഗൺ എന്നാണ് വാർത്തകൾ.
റിമാക് ഒാേട്ടാമൊബൈൽ
വാഹനലോകത്ത് അധികം പ്രശസ്തരല്ല റിമാക്. 2009ലാണ് ഇൗ ക്രൊയോഷ്യൻ സ്റ്റാർട്ടപ്പ് രൂപീകൃതമായത്. ആെക മൂന്ന് വാഹനങ്ങളാണ് ഇവർ നിർമിച്ചിട്ടുള്ളത്. വൺ, എസ്, സി 2 എന്നിങ്ങനെയാണ് പേരുകൾ. പക്ഷെ മൂന്ന് ഹൈപ്പർ കാറുകൾകൊണ്ടുതന്നെ വാഹനലോകത്ത് ശ്രദ്ധയാകർഷിക്കാൻ റിമാക്കിനായി. എങ്കിലും ബ്യൂഗാട്ടി പോലൊരു വമ്പനെ ഏെറ്റടുക്കാനുള്ള ശേഷിയൊന്നും റിമാകിനില്ല. അവിടെയാണ് റിമാകിനെ പിൻതുണക്കുന്ന ഭീമൻ കമ്പനികളുടെ സാന്നിധ്യം വ്യക്തമാവുക. പോർഷെ, ഹ്യുണ്ടായ്, ജാഗ്വാർ, കൊനിസെഗ്, മാഗ്ന എന്നിവ ഇതിനകംതന്നെ റിമാക്കിൽ പങ്കാളികളാണ്. ഇതിൽ 15.5ശതമാനം ഷെയറുകൾ പോർഷെയുടേതാണ്. സീറോ-എമിഷൻ ഹൈപ്പർകാറുകൾ മാത്രമാണ് റിമാക് നിർമിച്ചിട്ടുള്ളത്.
ഫോക്സ്വാഗെൻറ ഭാരം
നിലവിൽ ബുഗാട്ടിയെ ഒരു ഭാരമായാണ് ഫോക്സ്വാഗൺ കണക്കാക്കുന്നത്. ഫോക്സ്വാഗെൻറ സൂപ്പർവൈസറി ബോർഡ് മുൻ ചെയർമാനായ പരേതനായ ഫെർഡിനാൻറ് പീച്ച് തങ്ങളുടെ കിരീടത്തിലെ രത്നമായാണ് ബുഗാട്ടിയെ കണക്കാക്കിയിരുന്നത്. നിലവിൽ ഗ്രൂപ്പിന് പണം ഒരുപാട് ആവശ്യമുള്ള സമയമാണ്. വൈദ്യുതീകരണം, ഒാേട്ടാണമസ് ഡ്രൈവിംഗ്, ഡിജിറ്റൈസേഷൻ എന്നിവയിലേക്കുള്ള ഗവേഷണങ്ങൾ തകൃതിയായി നടക്കുകയാണ്.ഒട്ടും വിൽപ്പനയില്ലാത്ത ഹൈപ്പർകാർ ബിസിനസ്സിൽ പണം ചെലവഴിക്കാൻ വി.ഡബ്ലു മാനേജ്മെൻറ് ആഗ്രഹിക്കുന്നില്ല എന്നതാണ് വിൽപ്പനക്ക് കാരണം.
പക്ഷെ സാേങ്കതികമായി മറ്റൊരു പ്രശ്നമുണ്ട്. പോർഷെ എന്ന് പറയുന്നത് ഫോക്സ്വാഗെൻറതന്നെ ഉടമസ്ഥതയിലുള്ള വാഹനബ്രാൻഡാണ്. ഇതേ പോർഷെ തന്നെയാണ് റിമാക്കിലെ പ്രധാനനിക്ഷേപകർ. അപ്പൊ ഫോക്സ്വാഗൺ തങ്ങളുടെ ഒരു ബ്രാൻഡിനെ മറ്റൊരു ബ്രാൻഡിന് വിൽക്കുന്നതായി സംശയംവരാം. പക്ഷെ റിമാക്കിൽ നിന്ന് പണമല്ല പോർഷെക്ക് കൂടുതൽ ഷെയറുകളായാവും ഫോക്സ്വാഗൺ ചോദിച്ച് വാങ്ങുക എന്നാണ് സൂചന. ബുഗാട്ടിയെ നൽകി റിമാക്കിൽ ഭാവിയിലേക്കുള്ള നിക്ഷേപം നടത്തുകയാണ് വി.ഡബ്ലുവിെൻറ ലക്ഷ്യമെന്ന് സാരം.
ബുഗാട്ടിക്ക് ഏകദേശം 500 ദശലക്ഷം യൂറോയുടെ മൂല്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പോർഷെക്ക് റിമാകിൽ കൂടുതൽ ഓഹരി ലഭിക്കാനായിരിക്കും വി.ഡബ്ല്യു ഗ്രൂപ്പ് ശ്രമിക്കുക. അടുത്തതായി റിമാകിെൻറ നേതൃത്വത്തിൽ ബുഗാട്ടി ഇലക്ട്രിക് ഹൈപ്പർകാർ ആയിരിക്കും പുറത്തുവരിക എന്നും പ്രതീക്ഷിക്കാം. റിമാകിെന സംബന്ധിച്ച് ബുഗാട്ടിയെപ്പോലെ അഭിമാനകരമായ ഒരു ബ്രാൻഡ് സ്വന്തമാക്കുകയെന്നത് അവരുടെ മൂല്യം വർദ്ധിപ്പിക്കുന്ന പരിപാടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.