മൂന്നു തവണ നഷ്ടമായെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. നാലാം തവണ നേടിയെടുത്തു. സിവിൽ സർവിസ് പരീക്ഷയിൽ 553ാം റാങ്ക് കരസ്ഥമാക്കി കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രൻ നാടിെൻറ അഭിമാനമായി. ഹോം ഗാർഡായ കാട്ടിക്കുളം ഓലിയോട് അറക്കൽ രാമചന്ദ്ര െൻറയും പത്മയുടെയും മകളാണ്. തിരുവനന്തപുരം നിയോ, എലൈറ്റ് എന്നിവിടങ്ങളിലാണ് മഞ്ജു പരിശീലനം നടത്തിയത്.
രണ്ടു തവണ എത്തിപ്പിടിക്കാനായില്ല. മൂന്നാം വർഷം പരീക്ഷയിൽ പാസായെങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു. വിജയം നേടുക എന്ന ഉറച്ച ലക്ഷ്യബോധത്തോടെ കഠിന പ്രയത്നം നടത്തിയതിെൻറ ഫലമായാണ് യോഗ്യത നേടിയത്. മനസ്സിൽ ഐ.എ.എസ് എന്ന ലക്ഷ്യം മാത്രമാണ്. അതിനാൽ, വീണ്ടും ശ്രമം തുടരാൻ തന്നെയാണ് തീരുമാനം.
മാനന്തവാടി എൽ.എഫ്.യു.പി സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠനം നടത്തിയ മഞ്ജു എട്ടു മുതൽ പത്തുവരെ അമൃത ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠനിച്ചത്. ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു സയൻസ് വിഷയത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.
പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രാേണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ വിജയം നേടി. പിന്നാലെയാണ് തിരുവനന്തപുരത്ത് സിവിൽ സർവിസ് പരിശീലനത്തിന് ചേർന്നത്.
ഒടുവിൽ വിജയം നേടുകയും ചെയ്തു. മനുചന്ദ്രൻ ഏക സഹോദരനാണ്.703360
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.