പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് എൻജിനീയർ ട്രെയിനികളെ നിയമിക്കുന്നു. 105 ഒഴിവുൾ.(കമ്പ്യൂട്ടർ സയൻസ്-37, ഇലക്ട്രിക്കൽ-60, സിവിൽ -4, ഇലക്ട്രോണിക്സ് -4), ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. പ്രായപരിധി 31.12.2021ൽ 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുണ്ട്. സെലക്ഷൻ ഗേറ്റ്-2021 സ്കോർ അടിസ്ഥാനത്തിലാണ്.വിജ്ഞാപനം www.powergrid.inൽ. അപേക്ഷാഫീസ് 500 രൂപ. SC/ST/PWD/ വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല. ഓൺലൈനായി ഫെബ്രുവരി 20വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. ട്രെയിനികൾക്ക് ഒരു വർഷത്തെ പരിശീലനം നൽകും. ഈ കാലയളവിൽ പ്രതിമാസം അടിസ്ഥാന ശമ്പളമായ 40,000 രൂപയും ഡി.എ, എച്ച്.ആർ.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 50,000-1,60,000 രൂപ ശമ്പള നിരക്കിൽ എൻജിനീയറായി നിയമനം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി ഗ്രൂപ് ഇൻഷൂറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.