ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ വാച്ച്മാൻ തസ്തികയിൽ കേരളത്തിലെ 127 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ-79, ഒ.ബി.സി-34, എസ്.സി-13, എസ്.ടി-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: എട്ടാം ക്ലാസ് വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നിനകം യോഗ്യത നേടിയിരിക്കണം. പ്രായം: ജൂലൈ ഒന്നിന് 18നും 25നും ഇടയിൽ.ശമ്പളം: 8100-18070
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്.അപേക്ഷിക്കേണ്ട വിധം: http://fciregionaljobs.com ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.