ന്യൂഡൽഹി: കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ 147 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 410 ഫാക്കൽറ്റി പോസ്റ്റുകളാണ് ഇവിടെയുള്ളത്.
പോസ്റ്റുകൾ ഒഴിവുവരുന്നതും അവിടെ നിയമനങ്ങൾ നടത്തുന്നതും നിരന്തരം നടക്കുന്ന പ്രക്രിയയാണ്. ഫാക്കൽറ്റികളെ ആകർഷിക്കുന്നതിനായി പരസ്യങ്ങളും മറ്റു സ്പെഷൽ റിക്രൂട്ട്മെന്റ് പദ്ധതികളും നടത്തുന്നുണ്ട് -വിദ്യാഭ്യാസമന്ത്രി ലോക്സഭയെ അറിയിച്ചു.
2019 ജനുവരിയിൽ 204 പോസ്റ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. 2019 ജനുവരിക്കും 2020 ഫെബ്രുവരിക്കും ഇടയിൽ 48 പോസ്റ്റുകളിൽ ഫാക്കൽറ്റികളെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
െഎ.ഐ.ഐ.ടി അലഹാബാദിൽ 28, എ.ബി.വി -ഐ.ഐ.ഐ.ടി.എം ഗ്വാളിയാറിൽ 37, പി.ഡി.പി.എം -ഐ.െഎ.െഎ.ടി ആൻഡ് എം, ജബൽപുരിൽ 21, ഐ.െഎ.െഎ.ടി.ഡി ആൻഡ് എം കാഞ്ചീുരം -50, ഐ.െഎ.െഎ.ടി ആൻഡ് എം കുർനൂലിൽ 11 പോസ്റ്റുകളിലാണ് ഒഴിവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.