ഭാരത് ഇലക്ട്രോണിക്സിൽ 150 ട്രെയ്നി/ പ്രോജക്ട് എൻജിനീയർ

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ബംഗളൂരുവിലെ ഇലക്ട്രോണിക്സ് വോട്ടിങ് മെഷ്യൻ അംബ്ലിങ്, ടെസ്റ്റിങ് യൂനിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ ട്രെയ്നി/പ്രോജക്ട് എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നു. ആകെ 150 ഒഴിവുകളുണ്ട്. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bel-india.inൽ. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:

ട്രെയ്നി എൻജിനീയർ- ഒഴിവുകൾ 80 (ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ -54), മെക്കാനിൽ 20, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് 4, കമ്പ്യൂട്ടർ സയൻസ് 2). ജനറൽ -32, ഇ.ഡബ്ല്യു.എസ് 9, ഒ.ബി.സി 21, എസ്.സി 12, എസ്.ടി 6. മൂന്നു വർഷത്തേക്കാണ് നിയമനം. ശമ്പളം ഒന്നാം വർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം 35,000, മൂന്നാം വർഷം 40,000. പ്രായപരിധി 28 വയസ്സ്.

പ്രോജക്ട് എൻജിനീയർ -70 (ഇ.സി.ഇ 44, മെക്കാനിക്കൽ 20, ഇ.ഇ.ഇ 4, സി.എസ് 2). ജനറൽ 20, ഇ.ഡബ്ല്യൂഎസ് 6, ഒ.ബി.സി 10, എസ്.സി 11, എസ്.ടി 5). നിയമനം നാലു വർഷത്തേക്കാണ്. ശമ്പളം ഒന്നാം വർഷം പ്രതിമാസം 40,000 രൂപ. രണ്ടാം വർഷം 45,000, മൂന്നാം വർഷം 50,000, നാലാം വർഷം 55,000 രൂപ. പ്രായപരിധി 32 വയസ്സ്. യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചിൽ നാലു വർഷത്തെ ഫുൾടൈം BE/BTech മെത്താം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചരിക്കണം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും (പി.ഡബ്ല്യു.ബി.ഡി) മിനിമം പാസ് ക്ലാസ് മതി.

ട്രെയ്നി എൻജിനീയർ തസ്തികക്ക് ആറു മാസത്തെയും പ്രോജക്ട് എൻജിനീയർ തസ്തികക്ക് രണ്ടു വർഷത്തെയും ഇൻഡസ്ട്രിയൽ എക്സ്പീരീയൻസ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചുകാർക്ക് നെറ്റ്‍വർക്കിങ്, ഡാറ്റ സെന്റർ മാനേജ്മെന്റിലുള്ള പ്രവൃത്തിപരിചയത്തിന് മുൻഗണന ലഭിക്കും.

എസ്.സി/എസ്.ടിക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷം ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ്- പ്രോജക്ട് എൻജിനീയർക്ക് 472 രൂപ, ട്രെയ്നി എൻജിനീയർക്ക് 177 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിർദേശപ്രകാരം അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ആഗസ്റ്റ് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാകേന്ദ്രം ബംഗളൂരു.

Tags:    
News Summary - 150 Trainee/ Project Engineer in Bharat Electronics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.