സശസ്​ത്ര സീമാബെല്ലിൽ 1522 കോൺസ്​റ്റബിൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലുള്ള സശസ്​ത്ര സീമാബെൽ 1522 കോൺസ്​റ്റബിൾമ​ാരെ റിക്രൂട്ട്​ ചെയ്യുന്നു. ശമ്പളനിരക്ക്​​ 21700-69100 രൂപ. ഒഴിവുകൾ താൽക്കാലികമെങ്കിലും സ്​ഥിര​െപ്പടുത്താനിടയുണ്ട്​. വിശദവിവരങ്ങൾ www.ssbrectt.gov.inൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി ഒരുമാസത്തിനകം സമർപ്പിക്കണം. ആൻഡ​മാൻ, ലക്ഷദ്വീപ്​ മുതലായ വിദൂര പ്രദേശങ്ങളിലുള്ളവർക്ക്​ ഒരാഴ്​ചത്തെ സമയം കൂടി ലഭിക്കും. അപേക്ഷാ​ഫീസ്​ 100 രൂപ. എസ്​.സി/എസ്​.ടി/വിമുക്ത ഭടന്മാർ/വനിതകൾക്ക്​ ഫീസില്ല.

കോൺസ്​റ്റബിൾ തസ്​തികയിൽ വിവിധ ​​ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ: ഡ്രൈവർ (പുരുഷന്മാർ മാത്രം) -574, ലബോറട്ടറി അസിസ്​റ്റൻറ്​ -21, വെറ്ററിനറി -161, ആയ (വനിതകൾ) -5, കാർപൻറർ -3, പ്ലംബർ -1, പെയിൻറർ -12, ടെയിലർ -20, കോബ്ലർ -20, ഗാർഡനർ -9, കുക്ക്​ (പുരുഷന്മാർ) -232, വനിതകൾ -26, വിഷർമാൻ (പുരുഷന്മാർ) -92, വനിതകൾ -28, ബാർബർ (പുരുഷന്മാർ) -75, വനിതകൾ -12, സഫായിവാല (പുരുഷന്മാർ) -89, വനിതകൾ -28, വാട്ടർ കരിയർ (പുരുഷന്മാർ) -101, വനിതകൾ -12, വെയിറ്റർ (പുരുഷന്മാർ) -1. ഒഴിവുകൾ 10 ശതമാനം വിമുക്ത ഭടന്മാർക്ക്​ സംവരണം ചെയ്​തിട്ടുണ്ട്​.

യോഗ്യത: കോൺസ്​റ്റബിൾ ഡ്രൈവർ -എസ്​.എസ്​.എൽ.സി തത്തുല്യം, ഹെവി വെഹിക്കിൾ ​െ​ഡ്രെവിങ്​ ലൈസൻസ്​, പ്രായം 21-27​.

ലാബോറട്ടറി അസിസ്​റ്റൻറ്​ -എസ്​.എസ്​.എൽ.സിയും അംഗീകൃത ലാബറട്ടറി അസിസ്​റ്റൻറ്​ കോഴ്​സ്​ സർട്ടിഫിക്കറ്റും.

വെറ്ററിനറി -എസ്​.എസ്​.എൽ.സിയും വെറ്ററിനറി ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും. ആയ -എസ്​.എസ്​.എൽ.സി, ഫസ്​റ്റ്​ എയ്​ഡ്​ പാസായ സർട്ടിഫിക്കറ്റ്​, ഒരുവർഷത്തെ പ്രവൃത്തി പരിചയം, കാർപൻറർ, പ്ലംബർ, പെയിൻറർ -എസ്​.എസ്​.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരുവർഷത്തെ ഐ.ടി.ഐ ട്രേഡ്​ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ടുവർഷത്തെ ഡിപ്ലോമ. പ്രായം 18-25​.

കുക്ക്​, വാഷർമാൻ, ബാർബർ, സഫായിവാല, വാട്ടർ കാരിയർ, വെയിറ്റർ, ട്രെയിലർ, ഗാർഡനർ, കോബ്ലർ -എസ്​.എസ്​.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഒരുവർഷത്തെ ട്രേഡ്​ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ടുവർഷത്തെ ഡിപ്ലോമ. പ്രായം 18-23​.

തെരഞ്ഞെടുപ്പിനായുള്ള ട്രേഡ്​ ടെസ്​റ്റിൽ യോഗ്യത നേടണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.