കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ 486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 മെക്കാനിക്കല്‍ (192), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 കണ്‍സ്ട്രക്ഷന്‍ (133), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 ഇലക്ട്രിക്കല്‍ (161) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 മെക്കാനിക്കല്‍: മെട്രിക്കുലേഷന്‍/ തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ ഡിപ്ളോമ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയം.
പ്രായപരിധി: 18നും 27നുമിടയില്‍ പ്രായമുള്ളവരായിരിക്കണം.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 കണ്‍സ്ട്രക്ഷന്‍: മെട്രിക്കുലേഷന്‍/ തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഡിപ്ളോമ, മെക്കാനിക്കല്‍/ നേവല്‍ ആര്‍കിടെക്ചര്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18നും 27നുമിടയില്‍.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 ഇലക്ട്രിക്കല്‍:മെട്രിക്കുലേഷന്‍/ തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ രണ്ടു വര്‍ഷത്തെ ഡിപ്ളോമ, ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18നും 27നുമിടയില്‍.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍. ജനറല്‍ ഇന്‍റലിജെന്‍റ്സ് ആന്‍ഡ് റീസണിങ് (20), ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് (20), ടെക്നിക്കല്‍ ആപ്റ്റിറ്റ്യൂഡ് (60) എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ രീതി. എഴുത്തുപരീക്ഷ ഒക്ടോബര്‍ 24നും 30നുമിടയിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം: നിശ്ചിതമാതൃകയിലുള്ള അപേക്ഷ വെള്ളപ്പേപ്പറില്‍ തയാറാക്കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റായി ദ ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍ ചീഫ്, (ഫോര്‍ സിവിലിയന്‍ റിക്രൂട്ട്മെന്‍റ് സെല്‍), ഹെഡ്ക്വാര്‍ട്ടേഴ്സ് സൗതേണ്‍ നേവല്‍ കമാന്‍ഡ്, കൊച്ചി-682004 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘Application for the Post of Draughtsman GradeII Now Senior Draughtsman (Mechanical, Construction & Electrical) _________ Category _______ (ie SC/ ST/ OBC/ UR/ ESM/ PWDs)’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26.
SNC Recruitment 2016
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.