കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ജനറൽ വർക്കർ (കാന്റീൻ) തസ്തികയിൽ കരാർനിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 23 ഒഴിവുകളുണ്ട്. യോഗ്യത: ഏഴാം ക്ലാസ് പാസാകണം. ഗവൺമെന്റ് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫുഡ്പ്രൊഡക്ഷൻ /ഫുഡ് ആൻഡ് ബിവറേജസ് സർവിസിൽ ഒരുവർഷത്തെ അല്ലെങ്കിൽ, കാറ്ററിങ് ആൻഡ് റസ്റ്റാറന്റ് മാനേജ്മെന്റിൽ രണ്ടു വർഷത്തെ കോഴ്സ് പാസായ സർട്ടിഫിക്കറ്റ് അഭികാമ്യം.
മലയാളഭാഷ പരിജ്ഞാനം ഉണ്ടാകണം. കാന്റീൻ അല്ലെങ്കിൽ കാറ്ററിങ് സർവിസിൽ ഭക്ഷണം പാകം ചെയ്യുന്നതിലോ വിളമ്പുന്നതിലോ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 20 വയസ്സ്. ഒ.ബി.സി നോൺക്രീമിലെയർ, എസ്.സി/എസ്.ടി/അംഗപരിമിതർ/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.in/carrer ലിങ്കിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ജനുവരി 13നകം സമർപ്പിക്കണം. കരാറടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. ഒന്നാം വർഷം 17,300 രൂപയും രണ്ടാം വർഷം 17,900 രൂപയും മൂന്നാം വർഷം 18,400 രൂപയും പ്രതിമാസം പ്രതിഫലം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.