കേരളം, കർണാടകം എന്നിവിടങ്ങളിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിലേക്ക് (ഇ.എസ്.ഐ) മെഡിക്കൽ സ്‍പെഷലിസ്റ്റുകളെ (ഗ്രേഡ് 2 സീനിയർ സ്കെയിൽ) നേരിട്ട് റിക്രൂട്ട് ചെയ്യുന്നു. കേരളത്തിൽ വിവിധ സ്‍പെഷാലിറ്റികളിലായി ഒമ്പത് ഒഴിവുകളും കർണാടകത്തിൽ 15 ഒഴിവുകളുമാണുള്ളത്.
ഓരോ സ്‍പെഷാലിറ്റിയിലും ലഭ്യമായ ഒഴിവുകളും സംവരണവും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമൊല്ലാം www.esic.nic.inൽ. അപേക്ഷകർക്ക് 7.3.2022ൽ പ്രായം 45 കവിയരുത്. ഇ.എസ്.ഐ കോർപറേഷനിൽ ജിവനക്കാർക്കും സർക്കാർ ജീവനക്കാർക്കും എസ്.സി/എസ്.ടി/ഒ.ബി.സി/ പി.ഡബ്ല്യു.ഡി/ വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കും പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.
മാർച്ച് ഏഴുവരെ അപേക്ഷകൾ സ്വീകരിക്കും. അന്തമാൻ നികോബാർ ദ്വീപ്,ലക്ഷദ്വീപ് മുതലായ നിവാസികളുടെ അപേക്ഷകൾ മാർച്ച് 14 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.