കേന്ദ്ര സർവിസുകളിൽ വിവിധ തസ്തികകളിലായി 3261 ഒഴിവുകളിൽ നിയമനത്തിന് (സെലക്ഷൻ പോസ്റ്റ്) സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. (പരസ്യനമ്പർ phase-IX/2021/സെലക്ഷൻ പോസ്റ്റ്). തസ്തിക തിരിച്ചുള്ള ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://ssc.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. എസ്.എസ്.എൽ.സി മുതൽ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 25നകം സമർപ്പിക്കണം. സെലക്ഷൻ ടെസ്റ്റ് ജനുവരി/ഫെബ്രുവരി മാസത്തിൽ നടത്തും. ചില തസ്തികകളും വകുപ്പും ഒഴിവുകളും ചുവടെ:
േഗൾസ് കാഡറ്റ് ഇൻസ്ട്രക്ടർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻ.സി.സി, ന്യൂഡൽഹി, ഒഴിവുകൾ 81, യോഗ്യത: ബിരുദം; മൾട്ടി ടാസ്കിങ് സ്റ്റാഫ്, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിെൻറ ഓഫിസ്, വെസ്റ്റ് ബംഗാൾ സർക്കിൾ, കൊൽക്കത്ത, ഒഴിവുകൾ 398, യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം; ഫോട്ടോഗ്രാഫർ ഗ്രേഡ് III, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കൊൽക്കത്ത, ഒഴിവുകൾ 8, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; ഡ്രില്ലർ കം മെക്കാനിക് (മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ), സെൻട്രൽ ഗ്രൗണ്ട്വാട്ടർ ബോർഡ്, ഫരീദാബാദ്, ഒഴിവുകൾ 19, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; ജൂനിയർ േജ്യാഗ്രഫിക്കൽ അസിസ്റ്റൻറ്, നാഷനൽ അറ്റ്ലസ് ആൻഡ് തെമാറ്റിക് മാപ്പിങ് ഓർഗനൈസേഷൻ, കൊൽക്കത്ത, ഒഴിവുകൾ 62, യോഗ്യത: ബിരുദം; റിസർച് അസിസ്റ്റൻറ്, സ്ഥാപനം തൊട്ടുമുകളിലേതുതന്നെ, ഒഴിവുകൾ 146, യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം;
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കൽ), നാഷനൽ ടെസ്റ്റ്ഹൗസ്, ഒഴിവുകൾ 78, യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം; ഡെപ്യൂട്ടി റേഞ്ചർ, ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റീജനൽ ഓഫിസ്, ബാംഗ്ലൂർ, ഒഴിവുകൾ 12, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; ജൂനിയർ ഗ്രേഡ് ഇന്ത്യൻ ഇൻഫർമേഷൻ സർവിസ്, ഒഴിവുകൾ 40 (ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ), യോഗ്യത: ബിരുദം; ഫാർമസിസ്റ്റ്, ഹെൽത്ത് മുംബൈ, ഒഴിവുകൾ 15, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; കെമിക്കൽ അസിസ്റ്റൻറ്, സെൻട്രൽ റവന്യൂ കൺട്രോൾ ലബോറട്ടറി, ന്യൂഡൽഹി, ഒഴിവുകൾ 92. യോഗ്യത: ബിരുദം; ഗേൾ കാഡറ്റ് ഇൻസ്ട്രക്ടർ, ഡിഫൻസ്, ഒഴിവുകൾ 82, യോഗ്യത: ബിരുദം; ഡേറ്റ പ്രൊസസിങ് അസിസ്റ്റൻറ് ഗ്രേഡ് എ, ഡിഫൻസ്, ഒഴിവുകൾ 64, യോഗ്യത ബിരുദം; സയൻറിഫിക് അസിസ്റ്റൻറ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സൈപ്ലസ്, ഒഴിവുകൾ 24, യോഗ്യത: ബിരുദം; ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്), ഡിഫൻസ്, ഒഴിവുകൾ 165, യോഗ്യത: ബിരുദം; അസിസ്റ്റൻറ് കമ്യൂണിക്കേഷൻ ഓഫിസർ, പൊലീസ് വയർലെസ്, ഒഴിവുകൾ 52, യോഗ്യത: ബിരുദം; നഴ്സിങ് ഓഫിസർ സി.ജി.എച്ച്.എസ്, ഒഴിവുകൾ 53, യോഗ്യത: ബിരുദം; മെഡിക്കൽ അറ്റൻഡൻറ്, സി.ജി.എച്ച്.എസ്, ഒഴിവുകൾ 81, യോഗ്യത: മെട്രിക്കുലേഷൻ; ജൂനിയർ സ്റ്റോർ കീപ്പർ, നേവി, ഒഴിവുകൾ 161, യോഗ്യത: ഹയർ സെക്കൻഡറി; ലാസ്കർ, നേവി, ഒഴിവുകൾ 142, യോഗ്യത: മെട്രിക്കുലേഷൻ; എ.എസ്.ഐ, ഹെഡ്കോൺസ്റ്റബ്ൾ, ഹെൽപർ ഉൾപ്പെടെ മറ്റു നിരവധി തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.