ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് (ഒ.എൻ.ജി.സി) വിവിധ ട്രേഡ്/ഡിസിപ്ലിനുകളിലായി അപ്രൻറിസുകളെ തേടുന്നു. ഒരു വർഷത്തേക്കാണ് പരിശീലനം. ആകെ ഒഴിവുകൾ 4182. സതേൺ സെക്ടറിൽ 674 ഒഴിവുൾ. ചെന്നൈ, കാക്കിനാട, രാജമുൺട്രി, കാരിക്കൽ എന്നിവിടങ്ങളിലാണ് പരിശീലനം.
ഒ.എൻ.ജി.സിയുടെ വിവിധ സെക്ടറുകളിൽ അപ്രൻറിസിന് ലഭ്യമായ ട്രേഡുകളും ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങളും അടങ്ങിയ വിജ്ഞാപനം www.ongcindia.comൽ. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 17 വരെ സമർപ്പിക്കാം. ഏതെങ്കിലും ഒരു വർക് സെൻററിൽ ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാവൂ.
ട്രേഡുകൾ: അക്കൗണ്ടൻറ്, അസിസ്റ്റൻറ് എച്ച്.ആർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്, അസിസ്റ്റൻറ് ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക്കൽ, ഫിറ്റർ, ഇൻസ്ട്രുമെൻറ് മെക്കാനിക്, െമക്കാനിക് ഡീസൽ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ്, ലബോറട്ടറി അസിസ്റ്റൻറ് (കെമിക്കൽ പ്ലാൻറ്), മെഷീനിസ്റ്റ്, മെക്കാനിക് മോട്ടോർ വെഹിക്ൾ, മെക്കാനിക് ഡീസൽ, വെൽഡർ.
അക്കൗണ്ടൻറ് ട്രേഡിൽ ബി.കോമുകാർക്കും അസിസ്റ്റൻറ് എച്ച്.ആറിന് ബി.എ/ബി.ബി.എംകാർക്കും ലബോറട്ടറി അസിസ്റ്റൻറ് ട്രേഡിൽ ബി.എസ്സിക്കാർക്കും (പി.സി.എം.ബി) അപേക്ഷിക്കാം.
മറ്റു ട്രേഡുകളിലേക്ക് ഐ.ടി.ഐ/എൻജിനീയറിങ് ഡിപ്ലോമക്കാർക്കാണ് അവസരം. പ്രായം 18-24. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.