തിരുവനന്തപുരം: ജയിൽവകുപ്പിൽ ചരിത്രത്തിലാദ്യമായി 498 അസി. പ്രിസൺ ഓഫിസർമാരെ പി.എസ്.സി മുഖേന ഒരുമിച്ച് നിയമിച്ചു. മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ മുഖേന താൽക്കാലികമായാണ് ഈ നിയമനങ്ങൾ നടത്തിയിരുന്നത്.
ഇത് ജയിലുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഋഷിരാജ് സിങ് ജയിൽ ഡി.ജി.പിയായി ചുമതലയേറ്റതിനെ തുടർന്നാണ് പി.എസ്.സി മുഖേന ജീവനക്കാരെ നിയമിക്കാൻ ശ്രമം ആരംഭിച്ചത്. നിയമനം ലഭിച്ചവരിൽ 454 പേർ പുരുഷന്മാരും 44 പേർ വനിതകളുമാണ്. കോവിഡിെൻറ പശ്ചാത്തലത്തിൽ പരിശീലനം ഒഴിവാക്കി.
ജയിലുകളിൽ ഇവർക്ക് 15 ദിവസത്തെ പരിശീലനം ലഭ്യമാക്കാൻ സിക്ക ഡയറക്ടർക്ക് ഡി.ജി.പി നിർേദശം നൽകിയിട്ടുണ്ട്. ജയിൽ വകുപ്പിലെ 2243 തസ്തികകളിൽ 1190 എണ്ണം അസി. പ്രിസൺ ഓഫിസർമാരുടേതാണ്. ഈ നിയമനത്തിലൂടെ ജീവനക്കാരുടെ ദൗർലഭ്യത്തിന് പരിഹാരം കാണാനാകുമെന്നും ശേഷിക്കുന്ന ഒഴിവുകൾ ഉടൻ നികത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഋഷിരാജ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.