കൊച്ചി: അഞ്ച് വർഷത്തിനുള്ളിൽ ഐ.ടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 63 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസും 67,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. കൊച്ചി ഇന്‍ഫോ പാര്‍ക്കിൽ പുതിയ ഐ.ടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1,61,000 ചതുരശ്ര അടി ഐ.ടി സ്പേസാണ് ഇന്‍ഫോ പാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ കൊഗ്നിസന്റ് ടെക്നോളജീസിന്റെ മൂന്നുനില കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടിയുള്ള ഐ.ടി സ്പേസ്, ജ്യോതിര്‍മയ ബ്ലോക്കില്‍ 35,000 ചതുരശ്ര അടി, തൃശൂര്‍ ഇന്‍ഫോ പാര്‍ക്കില്‍ 25,000 ചതുരശ്ര അടി എന്നിങ്ങനെ മൂന്ന് ഐ.ടി സ്പേസുകളുടെ ഉദ്ഘാടനമാണ് നടന്നത്.
മൂന്നു സ്പേസിലുമായി 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.ഇന്റര്‍നെറ്റ് ലഭ്യത അവകാശമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.
ആ അവകാശം എല്ലാവര്ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ ആരംഭിച്ചത്.
എന്നാൽ, അതും മുടക്കാനുള്ള ശ്രമം നടന്നു. കെ-ഫോണിനായി 1611 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. കൊല്ലത്തും കണ്ണൂരിലുംകൂടി ഐ.ടി പാര്‍ക്കുകള്‍ ആരംഭിക്കും.
2016ല്‍ 300 സ്റ്റാര്ട്ടപ്പുകളായിരുന്നത് 2021ല്‍ 3900 ആയി. പരമ്പരാഗത ചിന്തകളെ 'തിങ്ക് ബിഗ്' ചിന്തകള്‍ കൊണ്ട് പകരംവെക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.