ഇന്ത്യൻ തീരസംരക്ഷണ സേന അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ആറിന് വൈകീട്ട് 5.30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഗ്രൂപ് എ ഗസറ്റഡ് തസ്തികയാണിത്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലായി 70 ഒഴിവുണ്ട് (ജനറൽ 22, ഒ.ബി.സി 26, എസ്.സി 11, എസ്.ടി 9, ഇ.ഡബ്ല്യു.എസ് 2). യോഗ്യത: ജനറൽ ഡ്യൂട്ടി -60 ശതമാനം മാർക്കിൽ ബിരുദം. പ്ലസ്ടു മാത്തമാറ്റിക്സ്, ഫിസിക്സ് 55 ശതമാനം മാർക്ക് വേണം. ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് 60 ശതമാനം മാർക്കിൽ എൻജിനീയറിങ് ബിരുദമുണ്ടാകണം.
മെക്കാനിക്കൽ/ നോൺ ആർക്കിടെക്ചർ/മറൈൻ/ഓട്ടോമോട്ടിവ്/മെക്കാട്രോണിക്സ്/ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ/മെറ്റലർജി/ഡിസൈൻ/എയറോനോട്ടിക്കൽ/എയറോസ്പേസ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബ്രാഞ്ചുകാർക്ക് അപേക്ഷിക്കാം. പ്ലസ്ടു മാത്തമാറ്റിക്സ്, ഫിസിക്സ് 55 ശതമാനം മാർക്ക് വേണം.
എസ്.സി, എസ്.ടി അഞ്ചു ശതമാനം മാർക്കിളവുണ്ട്. പ്രായം: 21-25. നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. വെബ്: https://joinindiancoastguard.cdac.in. തെരഞ്ഞെടുക്കപ്പെടുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. പെൻഷൻ, ഗ്രാറ്റ്വിറ്റി, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.