റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ഓഫിസുകളിലേക്ക് അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. 950 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കൊച്ചി ഓഫിസുകളിലായി 54 ഒഴിവുകളുണ്ട് (ജനറൽ 28, ഇ.ഡബ്ല്യു.എസ് 5, ഒ.ബി.സി 13, എസ്.സി 7, എസ്.ടി ഒന്ന്). ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും സംവരണം ലഭിക്കും.
യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് മിനിമം പാസ് മാർക്ക് മതി. പേഴ്സനൽ കമ്പ്യൂട്ടറിൽ (പി.സി) വേർഡ് പ്രൊസസിങ് പരിജ്ഞാനം വേണം.
വിമുക്ത ഭടന്മാർക്ക് ബിരുദമോ സായുധസേനയുടെ മെട്രിക്കുലേഷൻ/തത്തുല്യ പരീക്ഷയോ പാസായിരുന്നാൽ മതി. ഡിഫൻസ് സർവിസിൽ 15 വർഷത്തെ സേവനമനുഷ്ഠിച്ചിരിക്കണം. പ്രായപരിധി 1.2.2022ൽ 20-28 വയസ്സ്. 1994 ഫെബ്രുവരി രണ്ടിന് മുമ്പോ 2002 ഫെബ്രുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.inൽ. പരീക്ഷാഫീസ് 450 രൂപ. അപേക്ഷ ഓൺലൈനായി മാർച്ച് എട്ടിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.