ഫാ​ക്ടി​ൽ 98 ട്രേ​ഡ് അ​പ്ര​ന്റീ​സ് ഒ​ഴി​വ്

​കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​റ​ണാ​കു​ളം ഏ​ലൂ​ർ ഫാ​ക്ടി​ൽ (ദി ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ്) വി​വി​ധ ട്രേ​ഡു​ക​ളി​ൽ അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. പ്ര​തി​മാ​സം 7000 രൂ​പ സ്റ്റൈ​പ​ൻ​ഡു​ണ്ട്.

ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും: ഫി​റ്റ​ർ 24, മെ​ഷീ​നി​സ്റ്റ് 8, ഇ​ല​ക്ട്രീ​ഷ്യ​ൻ 15, പ്ലം​ബ​ർ 4, മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ 6, കാ​ർ​പ​ന്റ​ർ 2, മെ​ക്കാ​നി​ക് (ഡീ​സ​ൽ) 4, ഇ​ൻ​സ്ട്രു​മെ​ന്റ് മെ​ക്കാ​നി​ക് 12, വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്) 9, പെ​യി​ന്റ​ർ 2, ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മി​ങ് അ​സി​സ്റ്റ​ന്റ്/​ഫ്ര​ണ്ട് ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് 12. ആ​കെ 98 പേ​ർ​ക്കാ​ണ് അ​വ​സ​രം.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ​ട്രേ​ഡി​ൽ 60 ശ​ത​മാ​നം (എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 50 ശ​ത​മാ​നം മ​തി) മാ​ർ​ക്കി​ൽ കു​റ​യാ​തെ എ​ൻ.​സി.​വി.​ടി അം​ഗീ​കാ​ര​മു​ള്ള ​ഐ.​ടി.​ഐ/​ഐ.​ടി.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 1.4.2024ൽ 23 ​വ​യ​സ്സ്. എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.fact.co.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ത്ത് സ്കാ​ൻ ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം The Senior Manager (Training), FACT Training and Development Centre, Udyogamandal, Pin-683501 എ​ന്ന വി​ലാ​സ​ത്തി​ൽ മേ​യ് 25 വൈ​കീ​ട്ട് അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷ​ക​ർ www.apprenticeshipindia.orgൽ ​അ​പ്ര​ന്റീ​സ്ഷി​പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​രി​ക്ക​ണം.

യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ​യും (ഐ.​ടി.​ഐ), എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ​യും മാ​ർ​ക്കി​ന്റെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.

Tags:    
News Summary - 98 Trade Apprentice Vacancies in FACT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.