തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. അക്കൗണ്ട്സ് ഒാഫിസർ: എം.ബി.എയാണ് യോഗ്യത. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. 45 വയസ്സാണ് ഉയർന്ന പ്രായം. ശമ്പളം: 21,240-37,040.
2. പർച്ചേസ് ഒാഫിസർ: 60 ശതമാനം മാർേക്കാടെ എം.ബി.എയാണ് യോഗ്യത. അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം: 45 വയസ്സ്. ശമ്പളം: 21,240 - 37,040.
3. നഴ്സിങ് സൂപ്രണ്ട്: ബി.എസ്സി നഴ്സിങും 200ൽ കുറയാത്ത കട്ടിലുകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ, പ്രതിരോധ സേനയിൽ തതുല്യ സേവനം അനുഷ്ഠിച്ചവരാകണം. ഉയർന്ന പ്രായം: 50ൽ താഴെ. ശമ്പളം: 18,740--33,680.
4. ടെക്നീഷ്യൻ ന്യൂക്ലിയാർ മെഡിസിൻ: ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജിയിൽ ബി.എസ്സി അല്ലെങ്കിൽ, ഡിേപ്ലാമ ഇൻ മെഡിക്കൽ റേഡിയോ െഎസോടോപ് ടെക്നിക്സ് അല്ലെങ്കിൽ ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജിയിൽ പി.ജി ഡിേപ്ലാമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. ഉയർന്ന പ്രായം: 35 വയസ്സ്. ശമ്പളം: 13,210-22,360
5. ഹോസ്പിറ്റൽ അസിസ്റ്റൻറ് (വനിത): ബിരുദമാണ് യോഗ്യത. ഹോസ്പിറ്റൽ ഡോക്യുമെേൻറഷനിൽ ഡിേപ്ലാമ അഭികാമ്യം. പ്രവൃത്തിപരിചയമുള്ളവർക് മുൻഗണന. ഉയർന്ന പ്രായം: 35 വയസ്സ്. ശമ്പളം: 9,940--16,580
ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്.
http://www.mcc.kerala.gov.in ലൂടെ ഒക്ടോബർ 20നുള്ളിൽ ഒാൺലൈനിൽ അപേക്ഷിക്കണം. പ്രിൻറ്ഒൗട്ട് The Director, Malabar Cancer Centre, Moozhikkara PO, Thalassery, Kerala- 670103 തപാലിൽ അയക്കുകയും വേണം. തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 30. 750 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 250 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് www.mcc.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.