അറ്റോമിക് എനർജി എജുക്കേഷൻ സൊസൈറ്റിയുടെ (എ.ഇ.ഇ.എസ്/AEES) 30 സ്കൂൾ/ജൂനിയർ കോളജുകളിലേക്ക് അധ്യാപകർക്കായി അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി വിവിധ തസ്തികകളിൽ 205 ഒഴിവുകളുണ്ട്. അണുശക്തി നഗർ (മുംബൈ), താരാപുർ, കൈഗ, കൂടങ്കുളം (തിരുനെൽവേലി), കൽപാക്കം/അണുപുരം, മൈസൂരു, ഹൈദരാബാദ്, ഇന്ദോർ മുതലായ സ്ഥലങ്ങളിലാണ് നിയമനം. തസ്തികകൾ, വിഷയങ്ങൾ, ഒഴിവുകൾ ചുവടെ.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബയോളജി)-15.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഹിന്ദി/സംസ്കൃതം, മാത്തമാറ്റിക്സ്/ഫിസിക്സ്, കെമിസ്ട്രി/ബയോളജി, കമ്പ്യൂട്ടർ സയൻസ്), പി.ഇ.ടി (മെയിൽ/ഫീമെയിൽ), ആർട്ട്, മറാത്തി 101.
ലൈബ്രേറിയൻ 6, പ്രൈമറി ടീച്ചർ 70, പ്രൈമറി ടീച്ചർ (മ്യൂസിക്) 5, പ്രിപ്പറേറ്ററി ടീച്ചർ 6.വിജ്ഞാപനം www.aees.gov.inൽ. അപേക്ഷ ഫീസ് 750 രൂപ. വനിതകൾ,SC/ST/PWBD/വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ ഓൺലൈനായി ജൂൺ 12 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.