തൃശൂർ: എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് 2 (വിവിധം) റാങ്ക് പട്ടിക കാലാവധി അവസാനിക്കാൻ 12 ദിവസങ്ങൾ മാത്രം. നിയമനം നടന്നത് 10 ശതമാനവും. 2018ൽ നിലവിൽവന്ന പട്ടികയിൽ 4752 പേരുണ്ട്. നിയമനം ലഭിച്ചതാകെട്ട 748 പേർക്കുമാത്രം. 2011-2015 കാലഘട്ടത്തിൽ ഇരട്ടിയിലധികം പേർക്ക് ജോലി ലഭിച്ചിരുന്നു. 1752 പേർ.
കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് ഏറ്റവും കുറവ് നിയമനം. എട്ടുശതമാനം. ഏറ്റവും കൂടുതൽ പേർ (484) പട്ടികയിൽ ഇടം പിടിച്ച കോഴിക്കോട്ട് 38 പേർക്കുമാത്രമാണ് തൊഴിൽ നൽകിയത്. 3000ത്തോളം താൽക്കാലിക ഡ്രൈവർമാരാണ് വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. തദ്ദേശ വകുപ്പിൽ മാത്രം 857 പേരുണ്ട്. കഴിഞ്ഞമാസം 51 പേരെ തസ്തിക അനുവദിച്ച് സ്ഥിരപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.