സെപ്റ്റംബര്‍ 14 വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 14 വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ്: 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വിശദവിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റില്‍.
രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്‌വേര്‍ഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. ഫീസ് അടച്ചതിന് ശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിൻറൗട്ട് എടുക്കണം.
അന്തിമ സമര്‍പ്പണം നടത്തിയ ശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിെൻറ അവസാന തീയതിയോടടുപ്പിച്ച് അവസരം നല്‍കും. വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെൻറ് ഇല്ല. രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക്ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കി പ്രവേശനം നടത്തും. അലോട്ട്‌മെൻറ് സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് സര്‍വകലാശാലയിലേക്ക് സമര്‍പ്പിക്കേണ്ടതില്ല. അഡ്മിഷന്‍ സമയത്ത് പ്രിൻറൗട്ട്, മറ്റ് അനുബന്ധ രേഖകള്‍ക്കൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍, മാനേജ്‌മെൻറ്, കമ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷിച്ച് പ്രിൻറ് എടുക്കണം. മാനേജ്‌മെൻറ്, സ്‌പോര്‍ട്‌സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 10 ഓപ്ഷന്‍ നല്‍കാം. പുറമേ വിവിധ എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മൂന്ന് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.