തിരുവനന്തപുരം: ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപറേറ്റേഴ്സ്, സെയിൽസ് എക്സിക്യുട്ടിവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴുമുതൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
പ്രായപരിധി 45 വയസ്സ്. ശമ്പളത്തിനു പുറമെ, താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബയോഡേറ്റ പാസ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 15ന് മുമ്പ് jobs@odepc.in എന്ന ഇ-മെയിലിൽ അയക്കണം. (ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധം) വിശദവിവരം www.odepc.kerala.gov.in ൽ. ഫോൺ: 0471-2329440/41/42, 7736496574.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.