ഭാരത സർക്കാർ സംരംഭമായ ഉദ്യോഗമണ്ഡലിലെ (ആലുവ) ദ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് ട്രേഡ് അപ്രൻറിസുകളെ തേടുന്നു.ഒരു വർഷത്തേക്കാണ് പരിശീലനം. പ്രതിമാസം 7000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
വിവിധ ഐ.ടി.ഐ ട്രേഡുകളിലായി 98 ഒഴിവുകളുണ്ട്. അപ്രൻറിസ് ആക്ടിന് വിരുദ്ധമായിട്ടാണ് തെരഞ്ഞെടുപ്പ്.ട്രേഡുകളും ഒഴിവുകളും: ഫിറ്റർ-24, മെഷ്യനിസ്റ്റ്-8, ഇലക്ട്രീഷൻ-15, പ്ലംബർ നാല്, മെക്കാനിക് മോട്ടോർ വെഹിക്കിൾ-ആറ്, കാർെപൻറർ രണ്ട്, മെക്കാനിക്ക് (ഡീസൽ) -നാല്, ഇൻസ്ട്രുമെൻറ് മെക്കാനിക് -12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)- ഒമ്പത്, പെയിൻറ്-രണ്ട്, സി.ഒ.പി.എ/ഫ്രണ്ട് ഓഫിസ് അസിസ്റ്റൻറ്-12.യോഗ്യത: അതത് ട്രേഡിൽ 60 ശതമാനം മാർക്കോടെ ഐ.ടി.ഐ/ഐ.സി.സി പാസായിരിക്കണം. എൻ.സി.വി.ടി അംഗീകൃത സർട്ടിഫിക്കറ്റാണ് പരിഗണിക്കുക.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. കേരളീയർക്കാണ് അവസരം.പ്രായപരിധി 2020 ഒക്ടോബർ ഒന്നിന് 23 വയസ്സ് കവിയരുത്. അപേക്ഷ ഫോറവും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും www.fact.co.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം ഒക്ടോബർ 31നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.