ആർമി അഗ്‌നിവീർ: ഓൺലൈൻ രജിസ്‌ട്രേഷൻ നീട്ടി

തിരുവനന്തപുരം: അഗ്‌നിവീറിലേക്കുള്ള (ആർമി) പൊതുപ്രവേശന പരീക്ഷക്കും റിക്രൂട്ട്‌മെന്റ് റാലിക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി. അവസാന തീയതി മാർച്ച് 20 വരെയാണ് നീട്ടിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായി ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്, 10ാം ക്ലാസ്), അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് ഓൺലൈൻ പ്രവേശന പരീക്ഷയും റിക്രൂട്ട്‌മെന്റ് റാലിയും നടത്തുന്നത്.

Tags:    
News Summary - Army Agniveer: Online registration extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.