ഫെഡറൽ ബാങ്കിൽ അസിസ്റ്റൻറ് കമ്പനി സെക്രട്ടറി, ലീഗൽ ഒാഫിസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. അസിസ്റ്റൻറ് കമ്പനി സെക്രട്ടറി: ഒക്ടോബർ ഒന്നിന് 40 വയസ്സിൽ കൂടുതലില്ലാത്തവർക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. നിയമത്തിലുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾ അധികയോഗ്യതയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസിെൻറ അസോസിയേറ്റ് മെംബർ ആയിരിക്കണം. കോഴ്സ് പൂർത്തിയാക്കിയശേഷം കുറഞ്ഞത് 10 വർഷം ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ പ്രവൃത്തിപരിചയം വേണം. ഹെഡ് ഒാഫിസിലായിരിക്കും നിയമനം.
2. ലീഗൽ ഒാഫിസർ സ്കെയിൽ I/II: 30 വയസ്സിൽ കൂടുതലില്ലാത്തവർക്ക് അപേക്ഷിക്കാം.
നിയമത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കണം. നിയമത്തിൽ 10+2+5 വർഷ കോഴ്സോ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആയിരിക്കണം നേടിയത്. ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ഡൽഹി, കൊൽക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളിലാകും നിയമനം.
രണ്ട് തസ്തികകളിലും തെരെഞ്ഞടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പ്രബേഷൻ ഉണ്ടാകും. ബംഗളൂരു, കൊച്ചി, ചെന്നൈ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാകും പരീക്ഷാകേന്ദ്രങ്ങൾ. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്.
www.federalbank.co.in ൽ ‘Careers’ ലിങ്കിൽ “Recruitment of Assistant Company Secretary & Legal Officers”ൽ “Apply Online”ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 22. സംശയങ്ങൾക്ക് careers@federalbank.co.in ൽ മെയിൽ അയക്കുകയോ 0484 -2621720, 2634032 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.