പുതുച്ചേരി: പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിവിധ തസ്തികകളിലേക്ക് 72 അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നു. തമിഴ് ^രണ്ട്, മാനേജ്മെൻറ് സ്റ്റഡീസ് ^നാല്, േകാമേഴ്സ് ^ആറ്, ഇക്കണോമിക്സ് ^നാല്, ടൂറിസം സ്റ്റഡീസ് ^രണ്ട്, ബാങ്കിങ് ടെക്നോളജി ^മൂന്ന്, ഇൻറർനാഷനൽ ബിസിനസ് ^ഒന്ന്, മാത്തമറ്റിക്സ് ^മൂന്ന്, സ്റ്റാറ്റിസ്റ്റിക്സ് ^ഒന്ന്, ഫിസിക്സ് ^മൂന്ന്, െകമിസ്ട്രി ^രണ്ട്, എർത്ത് സയൻസസ് ^മൂന്ന്, കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മെൻറ് (അന്തമാൻ^നികോബാർ) ^ഒന്ന്, ഇക്കോളജി ആൻഡ് എൻവയൺമെൻറൽ സ്റ്റഡീസ് ^ഒന്ന്, ബയോഇൻഫർമാറ്റിക്സ് ^ഒന്ന്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി നാല്, ഇംഗ്ലീഷ് ^രണ്ട്, ഫ്രഞ്ച് ^രണ്ട്, ഹിന്ദി^രണ്ട്, ഫിലോസഫി ^രണ്ട്, സോഷ്യോളജി ^ഒന്ന്, ഹിസ്റ്ററി ^ഒന്ന്, പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസ് ^മൂന്ന്, സോഷ്യൽ വർക് ^ഒന്ന്, ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ ^ഒന്ന്, എജുക്കേഷൻ ^രണ്ട്, നാനോസയൻസ് ആൻഡ് ടെക്നോളജി ^ഒന്ന്, ഗ്രീൻ എനർജി ആൻഡ് ടെക്നോളജി ^ഒന്ന്, കമ്പ്യൂട്ടർ സയൻസ് ^10, നിയമം നാല് എന്നിങ്ങനെയാണ് ഒഴിവുകൾ. നെറ്റ് യോഗ്യതയോടെ മാസ്റ്റേഴ്സ് ബിരുദവും മികച്ച അക്കാദമിക റെക്കോഡുമാണ് യോഗ്യത. ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. നിർദിഷ്ട ഫോർമാറ്റിൽ മതിയായ സർട്ടിഫിക്കറ്റുകൾ സഹിതമുള്ള അപേക്ഷ യൂനിവേഴ്സിറ്റിയിൽ ഇൗ മാസം 28 വൈകീട്ട് 5.30ന് മുമ്പ് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.