തിരുവനന്തപുരത്തെ റീജനൽ കാൻസർ സെൻററിൽ (ആർ.സി.സി) അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഒാേങ്കാളജി ഡിപ്പാർട്മെൻറിലാണ് മൂന്ന് ഒഴിവുകളുള്ളത്.
ശമ്പളം: 15,600-39,100+8000 ജി.പി
വിദ്യാഭ്യാസ യോഗ്യത: മെഡിക്കൽ ഒാേങ്കാളജിയിൽ ഡി.എം/ ഡി.എൻ.ബി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം.
രണ്ടു വർഷത്തെ ഡി.എമ്മിനു ശേഷം അംഗീകൃത സ്ഥാപനത്തിൽ ടീച്ചിങ്ങിലോ ഗവേഷണത്തിലോ ഒരു വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
ഡി.എം. മൂന്നു വർഷമാണെങ്കിൽ മുൻപരിചയം ആവശ്യമില്ല.
1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമുള്ള യോഗ്യതകളും നേടിയിരിക്കണം.
പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുമ്പ് 46 വയസ്സ് കവിയരുത്. പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: 1000 രൂപ. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.rcctvm.org എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷകൾ ഡൗൺലോഡ് ചെയ്തെടുത്ത് ബന്ധപ്പെട്ട രേഖകൾ സഹിതം The Directer, Post Box No. 2417, Regional Cancer Centre, Medical College P.O എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.