യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റൻറ് തസ്തികയിലെ നിയമനത്തിന് അേപക്ഷ ക്ഷണിച്ചു. 696 ഒഴിവുകളാണുള്ളത്. കേരളത്തിൽ 38 ഒഴിവുകൾ ഉണ്ട്. ജനറൽ: 26, ഒ.ബി.സി: 12 എന്നിങ്ങനെയാണ് ഒഴിവുകൾ.
അന്തമാൻ-നികോബാർ ദ്വീപുകൾ: രണ്ട്, ആന്ധ്രപ്രദേശ്: 32, അസം: 15, ബിഹാർ: ആറ്, ഛത്തിസ്ഗഢ്: 15, ഗോവ: മൂന്ന്, ഗുജറാത്ത്: 70, ഹരിയാന: ഒമ്പത്, ഹിമാചൽപ്രദേശ്: രണ്ട്, ഝാർഖണ്ഡ്: രണ്ട്, കർണാടക: 61, മധ്യപ്രദേശ്: 20, മഹാരാഷ്ട്ര: 107, മണിപ്പൂർ: ഒന്ന്, മേഘാലയ: ഒന്ന്, മിസോറം: ഒന്ന്, നാഗാലാൻഡ്: ഒന്ന്, ന്യൂഡൽഹി: 31, ഒഡിഷ: 10, പുതുച്ചേരി: ഏഴ്, പഞ്ചാബ്: 13, രാജസ്ഥാൻ: 30, സിക്കിം: രണ്ട്, തമിഴ്നാട്: 131, തെലങ്കാന: 20, ത്രിപുര: ഒന്ന്, ചണ്ഡിഗഢ്: രണ്ട്, ഉത്തർപ്രദേശ്: 37, ഉത്തരാഖണ്ഡ്: ഒമ്പത്, പശ്ചിമ ബംഗാൾ: 17 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഒഴിവുകൾ. ഒരാൾക്ക് ഒരു സംസ്ഥാനത്തിലേക്കേ അപേക്ഷിക്കാനാകൂ.
ബിരുദമാണ് യോഗ്യത. കൂടാതെ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രായം: 2017 ജൂൺ 30ന് 18നും 28നും ഇടയിൽ.
തെരഞ്ഞെടുപ്പ്: ഒാൺലൈൻ ഒബ്ജക്റ്റിവ് പരീക്ഷ, പ്രാദേശികഭാഷ പ്രാവീണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ഒാൺലൈൻ ഒബ്ജക്റ്റിവ് പരീക്ഷയുടെ ആദ്യഘട്ടം സെപ്റ്റംബർ 22നും രണ്ടാംഘട്ടം ഒക്ടോബർ 23നുമായിരിക്കും നടക്കുക. 500 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 100 രൂപ. ആഗസ്റ്റ് 28നു മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്
www.uiic.co.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.