പാര്‍ട്ട്ടൈം അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എജുക്കേഷന്‍, പെര്‍ഫോമിങ് ആർട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട്ടൈം അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 25ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0495 2992701.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങും.
Universityഎൻജിനീയറിങ് കോളജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ ആറിന് തുടങ്ങും.
പരീക്ഷഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് രണ്ടുവരെ അപേക്ഷിക്കാം.ഒന്നാം സെമസ്റ്റര്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഒന്നുവരെ അപേക്ഷിക്കാം.ഒന്നാം സെമസ്റ്റര്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.അദീബെ ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
സ്വകാര്യ രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ ആറുവരെയും 170 രൂപ പിഴയോടെ എട്ടുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020, 2021 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.നാലാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ രണ്ടുവരെയും 170 രൂപ പിഴയോടെ അഞ്ചുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.