നാവികസേനയിൽ 2020 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ആർട്ടിഫൈസർ അപ്രൻറിസ് (എ.എ), സീനിയർ സെ ക്കൻഡറി റിക്രൂട്ട്സ് (എസ്.എസ്.ആർ) കോഴ്സിലൂടെ സെയിലറാകാൻ അവിവാഹിതരായ ആൺകു ട്ടികൾക്ക് അവസരം. ആകെ ഒഴിവുകൾ 2700 (എ.എ-500, എസ്.എസ്.ആർ-2200). പരിശീലന കാലം മാസം 14600 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ മാസം 21,700-69,100 രൂപ ശമ്പള നിരക്കിൽ സെയിലറായി നിയമിക്കും. നിരവധി ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: എ.എ: മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾക്ക് പുറമേ കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലൊന്നു കൂടി പഠിച്ച മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്.എസ്.ആർ: മാർക്ക് നിബന്ധനയില്ല. ഇതേ വിഷയങ്ങളോടെ പ്ലസ് ടു പാസായാൽ മതി. 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നും മധ്യേ ജനിച്ചവരാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. ഓൺലൈനായി ജൂൺ 28 മുതൽ ജൂലൈ 10 വരെ www.joinindiannavy.gov.inൽ സമർപ്പിക്കാം. ഫീസ് 205 രൂപ. െക്രഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.