സിവിൽ സർവിസ് സെമിനാർ 27ന്: രജിസ്ട്രേഷൻ തുടരുന്നു

മലപ്പുറം: സിവിൽ സർവിസ് സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായി മേയ് 27ന് മലപ്പുറം കോട്ടക്കലിൽ മാധ്യമവും സാഫി ഐ.എ.എസ് അക്കാദമിയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കും. കോട്ടക്കൽ ചങ്കുവെട്ടി റിഡ്ജസ് ഇൻ ഹാളിൽ നടക്കുന്ന സെമിനാറിൽ സിവിൽ സർവിസ് രംഗത്തെ വിദഗ്ധർ വിദ്യാർഥികളുമായി സംവദിക്കും. സിവിൽ സർവിസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇവർ മറുപടി നൽകും. കരിയർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട നിർദേശങ്ങളും വിദ്യാർഥികളുമായി പങ്കുവെക്കും.

ഡിഗ്രി പൂർത്തിയാക്കിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും സെമിനാറിൽ പ​ങ്കെടുക്കാം. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണ് സെമിനാർ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം. ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ 9645006838 ഫോൺ നമ്പറിൽ കോൾ, വാട്സ്ആപ് വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.

Tags:    
News Summary - Civil Service Seminar on 27th: Registration continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.