ഫെഡറൽ ബാങ്ക് ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാഫിസർ(സ്കെയിൽ I) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഇൗ തസ്തികയിലേക്ക് കേരളീയർക്ക് അപേക്ഷിക്കാനാവില്ല. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.
യോഗ്യത: സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയോ മറ്റ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയോ ഉള്ള ബിരുദം. െറഗുലറായിട്ടായിരിക്കണം ബിരുദം നേടിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.
പ്രായം: ജൂൺ ഒന്നിന് 24 തികയരുത്.
ശമ്പളം: 11,765-31,540 രൂപ.
എഴുത്തുപരീക്ഷ, ഗ്രൂപ് ഡിസ്കഷൻ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 500 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 250 രൂപ. ഇൻറർനെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ഫീസടക്കാം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് എഴുത്തുപരീക്ഷകേന്ദ്രങ്ങൾ. ജൂൺ24നാണ് എഴുത്തുപരീക്ഷ.
അപേക്ഷിക്കുന്ന വിധം: www.federalbank.co.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അവസാനതീയതി ജൂൺ 16. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.