ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ലോക്കൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്. 4860 ദിർഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. ഇതിന് പുറമെ അലവൻസുകളും ഇൻഷ്വറൻസ് കവറേജും ലഭിക്കും.
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദമുണ്ടാകണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്പ്യൂട്ടർ വൈദഗ്ദ്യം എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ് (2023 ജനുവരി ഒന്ന്). അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകുന്നേരം 5.00.
താൽപര്യമുള്ള ഉദ്യോഗാർഥികൾ https://form.jotform.com/230111715855450 ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു. നേരിട്ടുള്ള അപേക്ഷകളും ഇ-മെയിൽ അപേക്ഷകളും പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.