പാചകമറിയുന്നവർക്ക് സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡന്റ് (കുക്കിങ്) തസ്തികയിലേക്ക് സെപ്റ്റംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. 80 ഒഴിവുകളുണ്ട്. പ്രതിമാസം 46,210 രൂപയാണ് ശമ്പളം.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. കുക്കിങ്/കളിനറി ആർട്സിൽ ഒരുവർഷത്തിൽ കുറയാത്ത മുഴുവൻ സമയ അംഗീകൃത ഡിപ്ലോമ. മികച്ച ഹോട്ടൽ/റസ്റ്റാറന്റ്/സ്ഥാപനത്തിൽനിന്ന് കുക്കിങ്ങിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18-27 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങൾ https://www.sci.gov.in/recruitments/ ൽ ലഭിക്കും. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം പരീക്ഷാകേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.