കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗാസിയാബാദിെല പ്രീമിയർ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എൻജിനീയർ (ഇ-ഗ്രേഡ് 2) തസ്തികയിലേക്ക് ബി.ടെക് കാർക്ക് അവസരം. അഞ്ചുവർഷത്തെ കാലാവധിയിലാണ് നിയമനം. അഞ്ചുവർഷം കഴിഞ്ഞാൽ കാലാവധി നീട്ടിനൽകിയേക്കും. ആകെ 24 ഒഴിവുകളാണുള്ളത്.
ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് 18 ഒഴിവുകളും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ആറ് ഒഴിവുകളുമാണുള്ളത്. ബി.ഇ, ബി.ടെക്, ബി.എസ്.സി എൻജിനീയറിങ്, എ.െഎ.എം.ഇയിൽനിന്ന് ബന്ധപ്പെട്ട യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇലക്േട്രാണിക്സുകാർക്കും കമ്പ്യൂട്ടർ സയൻസുകാർക്കും രണ്ടുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. ജനറൽ കാറ്റഗറി -12, ഒ.ബി.സി -6, എസ്.സി -4, എസ്.ടി -2 എന്നിങ്ങനെ ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നു.
പ്രായപരിധി: ജനറൽ വിഭാഗത്തിന് 27 വയസ്സ്. സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
േയാഗ്യത: ബി.ഇ, ബി.ടെക്,ബി.എസ്സി എൻജിനീയറിങ്, എ.െഎ.സി.റ്റി.ഇ അംഗീകരിച്ചതോ ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നോ എ.എം.െഎ.ഇ ബിരുദം. ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് ഫസ്റ്റ് ക്ലാസും എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗത്തിന് പാസ് മാർക്കും വേണം. നിലവിൽ 16,400-3%-46,500 എന്ന സ്കെയിലിലാണ് ശമ്പളം. മറ്റ് ആനുകൂല്യങ്ങൾ പുറമെ. ഉദ്യോഗാർഥികൾ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലാണ് നിയമനം.
ജനറൽ, ഒ.ബി.സി വിഭാഗക്കാർ 500 രൂപ ഫീസ് അപേക്ഷയോടൊപ്പം അടക്കണം. എസ്.സി, എസ്.ടി, അംഗപരിമിതർ എന്നിവർക്ക് അപേക്ഷഫീസ് ഇല്ല.
നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 25ന് മുമ്പായി അപേക്ഷിക്കുക.
Manager (HR&A), Bharat Electronics Limited, Sahibabad Industrial Area, Ghaziabad - 201010 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷഫോറത്തിനും www.bel-india.com കാണുക. hrbelgad@bel.co.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.