കോഴിക്കോട്: പത്താം ക്ലാസും പ്ലസ് ടുവും ജയിച്ചിട്ട് ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഇ ഷ്ടപ്പെട്ട ജോലി കിട്ടാനായി ഏതു കോഴ്സിനാണ് ചേരേണ്ടതെന്നും അറിയാൻ ആഗ്രഹിക്കുന്ന കു ട്ടികൾക്ക് സഹായവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർസെക്കൻഡറി വിദ്യാഭ്യാസ വിഭാ ഗത്തിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെല്ലാണ് ലോക്ഡൗൺകാലത്ത് കുട്ടി കൾക്ക് ‘ദിശയറിയാം’ എന്ന പേരിൽ ഫോൺ വഴി നിർദേശം നൽകുന്നത്.
ഓരോ ജില്ലയിലും ഉന്നത പരിശീലനം ലഭിച്ച ഗൈഡുമാരാണ് സംശയങ്ങൾക്ക് മറുപടി നൽകുന്നത്. 200ഓളം കുട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചതായി ജില്ല കോഓഡിനേറ്റർ ഡോ. പി.കെ. ഷാജി പറഞ്ഞു. വിവിധ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, പുതിയ തൊഴിൽ മേഖലകൾ, ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, സ്കോളർഷിപ്പിനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ച് സംശയങ്ങളുന്നയിക്കാം.
ഓൺലൈൻ അഭിരുചി പരീക്ഷയായ കെ-ഡാറ്റിൽ സൗജന്യമായി പങ്കെടുക്കാനും അവസരമുണ്ട്.
വിദഗ്ധ പരിശീലനം ലഭിച്ച 200 ഓളം നോഡൽ അധ്യാപകരാണ് ഈ പ്രവർത്തനത്തിന് പിന്നിൽ. വീട്ടിൽ ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ അല്ലെങ്കിൽ ടാബ്ലറ്റ് ഉള്ള വിദ്യാർഥികൾക്ക് സൗകര്യം ഉപയോഗപ്പെടുത്താം. വാട്സ്ആപ് വിഡിയോ കോൾ ഉപയോഗിച്ച് വിദ്യാർഥികൾക്കു വേണ്ടിയുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്.
18004252843 എന്ന ടോൾ ഫ്രീ നമ്പറിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ വിളിക്കാം. 9495785006, 9745505068 എന്നീ നമ്പറുകളിൽ വിളിച്ചാൽ ജില്ലയിലെ വിദ്യാർഥികൾക്ക് മാർഗനിർദേശം കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.