ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ഭെൽ) എൻജിനീയർ തസ്തികയിലേക്ക് കരാർവ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണുള്ളത്. തസ്തികയുടെ പേര് കോൺട്രാക്ട് എൻജിനീയർ എന്നാണ്. ഇലക്ട്രോണിക് വിഭാഗത്തിൽ 31ഉം മെക്കാനിക്കൽ വിഭാഗത്തിൽ 19 ഒഴിവുകളാണുള്ളത്.
പ്രായപരിധി: പരമാവധി പ്രായം 25 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് 28 വയസ്സും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 30 വയസ്സും.
പിന്നാക്കവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ/ബി.ടെക് ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് പാസ് മാർക്ക് മതി.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ അയക്കേണ്ടത്: ഒാൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
www.belindia.com എന്ന വെബ്സൈറ്റ് വഴി ജൂലൈ 19 മുതൽ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.