കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സോഫ്റ്റവെയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർവ്യവസ്ഥയിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. ഭെല്ലിെൻറ ടെലികോം ആൻഡ് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലാണ് ഒഴിവുള്ളത്. ബംഗളൂരുവിലായിരിക്കും നിയമനം. ആകെ ഒഴിവുകൾ ഒമ്പത്. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് തസ്തികയിലായിരിക്കും നിയമനം. ഒക്ടോബർ 13ന് ബംഗളൂരുവിൽ നടക്കുന്ന വാക് ഇൻ സെലക്ഷനിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ hrtbs@bel.co.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ അയച്ച് വ്യക്തത വരുത്തണം.
േയാഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ/ബി.ടെക് ബിരുദം (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗത്തിന് പാസ് മാർക്ക് മതി).പ്രായം: 1-11-2017ലേക്ക് 25 വയസ്സ്.ഉയർന്ന പ്രായപരിധിയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.ശമ്പളം: മാസം 23,000 രൂപ. പരിചയം: ജാവ ടെക്നോളജിയിൽ ചുരുങ്ങിയത് ആറുമാസം മുതൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് bel--india.com എന്ന വെബ്സൈറ്റിലെ കരിയർ ലിങ്ക് കാണുക.
തെരഞ്ഞെടുപ്പ്: ഒക്ടോബർ 13ന് രാവിലെ എട്ടിന് ബംഗളൂരുവിലെ ഒാഫിസിൽ നടക്കുന്ന വാക്-ഇൻ സെലക്ഷനിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തു പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തി ഷോർട്ട് ലിസ്റ്റിലൂടെയായിരിക്കും നിയമനം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഒരു സെറ്റ് കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടായും കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.