കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ എൻജിനീയർ, മാനേജർ തസ്തികകളിൽ 39 ഒഴിവുകളുണ്ട്. കെമിക്കൽ എൻജിനീയർ ^-14, മെക്കാനിക്കൽ -^എട്ട്, ഇലക്ട്രിക്കൽ-^മൂന്ന്, ഇൻസ്ട്രുമെേൻറഷൻ-^മൂന്ന്, സിവിൽ എൻജിനീയർ^മൂന്ന്, ഇലക്ട്രിക്കൽ മാനേജർ-^അഞ്ച്, മെറ്റീരിയൽസ് സീനിയർ മാനേജർ^-മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ഒഴിവുകളുടെ എണ്ണത്തിൽ വർധനക്ക് സാധ്യതയുണ്ട്. അതത് വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എൻജിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകർ
www.nationalfertilizers.com എന്ന വെബ്സൈറ്റിൽ ഒാൺലൈനായി അപേക്ഷിക്കണം.
വെബ്സൈറ്റിൽ Careers എന്ന വിഭാഗത്തിൽ Recruitment of Experienced Technical Professionals -2017 എന്ന ഭാഗത്ത് Apply Online എന്ന ലിങ്കിൽ 2017 ഡിസംബർ 15നുമുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.