ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിൽ എൻജിനീയർ/ഒാഫിസർ തസ്തികയിലും അസിസ്റ്റൻറ് ഒാഫിസർ തസ്തികയിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) 2018 പരീക്ഷയിലെ സ്കോർ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. േഗറ്റ് 2018ൽ വിജയിച്ചവരെ മാത്രമേ ഇൗ തസ്തികയിലേക്കുള്ള അഭിമുഖത്തിനും മറ്റും ഷോർട്ട്ലിസ്റ്റ് ചെയ്യാൻ പരിഗണിക്കൂ.
1. എൻജിനീയർ/ഒാഫിസർ/ഗ്രാജ്വേറ്റ് അപ്രൻറിസ് എൻജിനീയേഴ്സ്: കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. ജനറൽ, ഒ.ബി.സി വിഭാഗക്കാർ 65 ശതമാനം മാർക്കും എസ്.സി, എസ്.ടി വിദ്യാർഥികളും ശാരീരികവെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളും 55 മാർക്കും നേടിയിരിക്കണം. അപേക്ഷകർ ഗേറ്റ്-2018 പരീക്ഷ എഴുതിയിരിക്കണം. 2018 ജൂൺ 30ന് 26 വയസ്സ് കവിയരുത്.
ശമ്പളം: തുടക്കത്തിൽ Rs. 24,900 രൂപയാണ് അടിസ്ഥാനശമ്പളം.
2. അസിസ്റ്റൻറ് ഒാഫിസർ (ക്വാളിറ്റി കൺട്രോൾ) ഇൻ മാർക്കറ്റിങ് ഡിവിഷൻ: ഇനോർഗാനിക്/ഒാർഗാനിക്/അനലറ്റിക്കൽ/ഫിസിക്കൽ/അൈപ്ലഡ് കെമിസ്ട്രിയിൽ എം.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി വിഭാഗക്കാർ 60 ശതമാനം മാർക്കും എസ്.സി, എസ്.ടി വിദ്യാർഥികളും ശാരീരികവെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളും 55 മാർക്കും നേടിയിരിക്കണം. 2018 ജൂൺ 30ന് 30 വയസ്സ് കവിയരുത്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. അധ്യാപകപരിശീലനം പരിഗണിക്കുന്നതല്ല.
ശമ്പളം: തുടക്കത്തിൽ Rs. 20,600 രൂപയാണ് അടിസ്ഥാനശമ്പളം.
അപേക്ഷ: ഗേറ്റ് 2018 പരീക്ഷക്ക്
www.gate.iitg.ac.in വഴി ഒാൺലൈനായി അപേക്ഷിക്കുക. അതിനുശേഷം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഇന്ത്യൻ ഒായിൽ വെബ്സൈറ്റ് വഴി അപേക്ഷിക്കുക. 2018 ഫെബ്രുവരി 3, 4, 10, 11 തീയതികളിലാണ് ഗേറ്റ് പരീക്ഷ.
വെബ്സൈറ്റ്: www.iocl.com ൽ IndianOil for Careers എന്ന വിഭാഗത്തിൽ Latest job openings കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.