കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ (കെൽട്രോൺ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഒാൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ. ആകെ അഞ്ച് ഒഴിവുകളാണുള്ളത്.
1. സീനിയർ എൻജിനീയർ/പ്രോജക്ട് കോഒാഡിനേറ്റർ. യോഗ്യത: എം.ടെക്/എം.എസ്സി ഇൻ ഫിസിക്കൽ ഒാഷ്യാനോളജി/ഒാഷ്യൻ ടെക്നോളജി ആൻഡ് റിസർച്
2. സീനിയർ എൻജിനീയർ/പ്രോജക്ട് കോഒാഡിനേറ്റർ. യോഗ്യത: എം.ടെക് ഇൻ റിമോട്ട് സെൻസിങ്/ഒാഷ്യൻ ടെക്നോളജി/എം.എസ്സി ഇൻ ഫിസിക്സ്
3. സീനിയർ എൻജിനീയർ/എൻജിനീയർ തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
യോഗ്യത: എം.ടെക്/ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്
4. ടെക്നിക്കൽ അസിസ്റ്റൻറ്. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ മൂന്നു വർഷത്തെ ഡിപ്ലോമ.
ആലപ്പുഴയിലെ അരൂരിലെ ഒാഫിസിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.
അക്കാദമിക യോഗ്യതയുടെയും പരിചയത്തിെൻറയും അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്: 250 രൂപ. എസ്.ബി.െഎയുടെ ഇ-കലക്ട് ഉപയോഗിച്ച് www.onlinesbi.com വെബ്സൈറ്റ് വഴി ഫീസടക്കാം.
അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന്. പ്രായം, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്
keltron.org എന്ന വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.