ചെന്നൈയിലെ ഇ.എസ്.െഎ.സി മെഡിക്കൽ കോളജ്& പി.ജി.െഎ.എം.എസ്.ആറിൽ 18 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രഫസർ-ഏഴ്, അസോസിയറ്റ് പ്രഫസർ-എട്ട്, അസി. പ്രഫസർ-മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
മേയ് മൂന്ന്, നാല് തീയതികളിലാണ് ഇൻറർവ്യൂ. അപേക്ഷഫീസ്: 300രൂപ. എസ്.സി, എസ്.ടി, പി.ഡബ്യൂ.ഡി, വനിതകൾ, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷഫീസില്ല. Conference Hall, 3rd floor, ESIC Medical college&PGIMSR, K.K. Nagar, Chennai-600078 ഇവിടെയായിരിക്കും ഇൻറർവ്യൂ.
കൂടുതൽ വിവരങ്ങൾക്ക് deanmc-kkn.tn@esic.nic.in എന്ന ഇ-മെയിൽ വിലാസത്തിലോ 044-24748959 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. വിശദമായ വിജ്ഞാപനം www.esicmcpgimsrchennai.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.