ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ഫിനാൻസ് ഓഫീസർ ഒഴിവ്

ജിദ്ദ: ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ഫിനാൻസ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദിയിൽ മാറാവുന്ന തൊഴിൽ വിസയുള്ള ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഫിനാൻസ് ആൻറ് അക്കൗണ്ടിങ്ങിൽ സി.എ, എ.സി.സി.എ, ഐ.സി.ഡബ്ലിയു.എ എന്നിവയിൽ ഏതെങ്കിലും ബിരുദമോ ഫിനാൻസിൽ എം.ബി.എ ബിരുദമോ, ഓഡിറ്റ് ആൻറ് അക്കൗണ്ട്സിൽ പരിചയമുള്ള എം.കോം ബിരുദാന്തര ബിരുദമോ ഉള്ളതോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

www.iisjed.org എന്ന സ്‌കൂൾ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും മറ്റു മാർഗങ്ങളിലൂടെയുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈദ് ഗസൻഫർ മുംതാസ് എന്നിവർ അറിയിച്ചു. ഫെബ്രുവരി 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Tags:    
News Summary - finance officer post in Jeddah international Indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.