കേരള ഹൈകോടതി കൊച്ചിയിൽ ഗാർഡനർ തസ്തികയിൽ മൂന്ന് ഒഴിവിലേക്കും(റിക്രൂട്ട്മെൻറ് നമ്പർ 21/2020), കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ ഏഴ് ഒഴിവുകളിലേക്കും (റിക്രൂട്ട്മെൻറ് നമ്പർ 22/2020) നിയമനതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.hckrecruitment.nic.inൽ. അപേക്ഷ ഓൺലൈനായി ഗാർഡനർ തസ്തികക്ക് ഡിസംബർ 16വരെയും കമ്പ്യൂട്ടർ അസിസ്റ്റൻറ് തസ്തികയിലേക്ക് ഡിസംബർ 14 മുതൽ ജനുവരി നാലുവരെയും നിർദേശാനുസരണം സമർപ്പിക്കാം.അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ:
-ഗാർഡനർ-ശമ്പള നിരക്ക് 17,000-37,500 രൂപ. പ്രതിമാസ കോമ്പൻസേറ്ററി അലവൻസായി 200 രൂപ ലഭിക്കും. നേരിട്ടുള്ള നിയമനം. യോഗ്യത-എസ്.എസ്.എൽ.സി/തത്തുല്യ ക്ലാസ്വരെ പഠിച്ചിരിക്കണം. ഗാർഡനിങ്ങിൽ അംഗീകൃത ഡിേപ്ലാമ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ-നഴ്സറി മാനേജ്മെൻറ് ആൻഡ് ഓർണമെൻറൽ ഗാർഡനിങ് അഗ്രികൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ). 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാ ഫീസ് 450 രൂപ. എസ്.സി/എസ്.ടി/തൊഴിൽരഹിത ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. എഴുത്തുപരീക്ഷ/ഇൻറവ്യൂ നടത്തി തെരഞ്ഞെടുക്കും.
-കമ്പ്യൂട്ടർ അസിസ്റ്റൻഡ് ഗ്രേഡ് II-ശമ്പള നിരക്ക് 20,000-45800 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് ഹയർ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ വേർഡ് പ്രൊസസിങ്/തത്തുല്യ സർട്ടിഫിക്കറ്റ് അഭിലഷണീയം. 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റും ടൈപ്പിങ്/കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷയും നടത്തി തെരഞ്ഞെടുക്കും. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/തൊഴിൽരഹിത ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾ www.hckrecruitment.nic.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.